അവധിക്കാലം കഴിഞ്ഞതോടെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്ബനികള്‍; ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്ബനികള്‍. ഗള്‍ഫ് മേഖലകളിലെ അവധിക്കാലം അവസാനിച്ചതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, റിയാദ്, ദോഹ, ദമ്മാം, അബൂദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള നിരക്കിലാണ് വന്‍ വര്‍ധനവുണ്ടായത്. നേരത്തെ 5000 രൂപമുതല്‍ 12000 രൂപ വരെയായിരുന്ന നിരത്ത് Read More …

ബഷീറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കും, കുടുംബത്തിന് നാലു ലക്ഷം സഹായ ധനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ബഷീറിന്റെ ഭാര്യയ്ക്കു തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ബഷീറിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്മയ്ക്കും മക്കള്‍ക്കുമായി Read More …

സഹായഹസ്തവുമായി ഡിഎംകെ. . .കേരളത്തിലേയ്ക്ക് എത്തിക്കുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍

തിരുവനന്തപുരം: പേമാരിയിലും മണ്ണിടിച്ചിലിലും കേരളജനത ഒന്നാകെ വലയുമ്ബോള്‍ സഹായഹസ്തവുമായി ഡിഎംകെ എത്തുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കള്‍ കേരളത്തിലേയ്ക്ക് ഉടന്‍ എത്തിക്കും. കേരളത്തിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കണമെന്ന് രണ്ട് ദിവസം മുമ്ബ് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. ഇന്നലെ പാര്‍ട്ടി Read More …

പി എസ് സി ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ നടന്ന ക്രമകേട് സി ബി ഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട വിഷയമാണ്. പി എസ് സി ചെയര്‍മാനും സംശയനിഴലിലാണ്. കേസില്‍ അകപ്പെട്ട ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. പരീക്ഷയില്‍ ക്രമക്കേട് Read More …

യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പെരുമാറുന്നു: എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെയാണ് പെരുമാറുന്നതെന്ന വിമര്‍ശനവുമായി മന്ത്രി എംഎം മണി. ‘ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍’ എന്ന് വീമ്ബിളക്കി ജനങ്ങളെ കബളിപ്പിച്ച്‌ ജയിച്ച യു.ഡി.എഫ് ഇപ്പോള്‍ ബി.ജെ.പി.യുടെ വാലില്‍ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്നും മന്ത്രി ആരോപണം ഉന്നയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പാര്‍ലമെന്‍റില്‍ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് Read More …

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം ; ഡി​ജി​പി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: സര്‍വേ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച്‌ പ്രമുഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ ഇന്ന് ഇ​ന്‍റ്ന് റി​പ്പോ​ര്‍​ട്ട് സമര്‍പ്പിക്കും . ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് റിപ്പോര്‍ട്ട് നല്‍കുന്നത് . ശ്രീ​റാ​മി​ന്‍റെ അറസ്റ്റും ആ​ശു​പ​ത്രി​വാ​സ​വും ജ​യി​ലി​ലെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടും തുടങ്ങിയ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊണ്ടായിരിക്കും റിപ്പോര്‍ട്ട് കൈമാറുന്നത്. അതേസമയം , ശ്രീറാം Read More …

മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവന; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും

ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. പാര്‍ട്ടിയില്‍ അവസാന വാക്ക് മുല്ലപ്പള്ളിയുടെതാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം, സംഭവത്തില്‍ അതൃപ്തി അറിയിച്ചു. പരസ്യ പ്രസ്താവന അനില്‍ അക്കര ഒഴിവാക്കേണ്ടിയിരുന്നെന്നും, പരസ്യമായി പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആലത്തൂര്‍ Read More …

ഇല്ലാക്കഥകള്‍ ഉന്നയിച്ച്‌ യുവാക്കളില്‍ അങ്കലാപ്പു സൃഷ്ടിക്കാന്‍ ശ്രമം; കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സിക്കെതിരെ ഇല്ലാക്കഥകള്‍ ഉന്നയിച്ച്‌ യുവാക്കളില്‍ അങ്കലാപ്പു സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പിഎസ്‌സിയില്‍ പുറമേ നിന്നുള്ള ഒരു ഇടപെടലും ഇല്ലെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുളള ഭരണഘടനാ സ്ഥാപനത്തെ Read More …