ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നത് അസംബന്ധമെന്ന് കേരള ഗവര്‍ണര്‍

ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം എന്നീ  വേര്‍തിരിവ് ബ്രിട്ടീഷുകാരുടെ സംഭാവനയാണ്, ഇത് നിലനില്‍ക്കുന്ന കാലത്തോളം പൊതു സമൂഹത്തില്‍ ഭയം നിലനില്‍ക്കും. അജ്ഞതയാണ് ഭയത്തിന് അധാരമെന്ന് അറബിക് വിശുദ്ധ ഗ്രന്ഥങ്ങളും മറ്റൊന്ന് എന്ന സങ്കല്പമാണ് ഭയത്തിന് അടിസ്ഥാനമെന്ന് ഉപനിഷത്തുകളും പറയുന്നു. ആ മറ്റൊന്ന് എന്ന തെറ്റിധാരണ നമ്മള്‍ മാറ്റേണ്ടതുണ്ടെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. Read More …

കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കിയില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാനായില്ല. സര്‍ക്കാര്‍ സഹായം കിട്ടിയാലെ ശമ്ബളം നല്‍കാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍. ഇതില്‍ ഇരുപത് കോടി സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കൊടുത്തപ്പോള്‍ തന്നെ ഫണ്ട് Read More …

പ്രളയത്തില്‍ നിന്ന് കരകയറി വീണ്ടുമൊരു ഓണം; മലയാളിയ്ക്ക് താങ്ങാനാവാതെ പച്ചക്കറി വില

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലത്തെ കൂടി മലയാളികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍, പ്രളയത്തില്‍ നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ പച്ചക്കറികളുടെ വില താങ്ങാവുന്നതിലും അപ്പുറമാണ്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൃഷികള്‍ക്കുണ്ടായ നാശവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂടാന്‍ കാരണമായി. ഏത്തക്കായ, ബീന്‍സ്, സാവാള, വെളുത്തുള്ളി എന്നിവയുടെ വില Read More …

മുല്ലപ്പള്ളിക്കെതിരേ മാനനഷ്ട കേസുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിയമ നടപടിയുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുന്നോട്ട്. നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടപടിയുമായി മുന്നോട്ടു നീങ്ങുന്നത്. ഡി.ജി.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണെന്നായിരുന്നു മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം. ഇത് മാനഹാനി ഉണ്ടാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ Read More …

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ Read More …

യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച്‌ ഓടി; പ്രതി പോലീസ് പിടിയിലായത് 30 മിനിറ്റിനുള്ളില്‍

തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി 30 മിനിറ്റിനുള്ളില്‍ പോലീസ് പിടിയില്‍. പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. രാവിലെ എട്ടുമണിയോടെ തകരപറമ്ബിന് സമീപം വച്ച്‌ വഴിയാത്രക്കാരിയായ സൗദാബീവിയുടെ പിന്നാലെ നടന്ന് വന്ന് മൂന്നു പവന്‍ മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു റൊബി. തുടര്‍ന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. Read More …

ആര്‍.സി.ഇ.പി കരാറില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം

തിരുവന്തപുരം : കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) കരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് സംസ്ഥാനങ്ങളുമായും പാര്‍ലമെന്‍റിലും ചര്‍ച്ച ചെയ്യണമെന്ന് യോഗത്തിന് ശേഷം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. Read More …

മോദി അനുകൂല പ്രസ്താവന: ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തിരുവന്തപുരം എം.പി ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും. തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ടി.എന്‍ പ്രതാപന്‍ എം.പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെ.പി.സി.സി നടപടിക്കൊരുങ്ങുന്നത്. മോദിയെ Read More …