പ്രതിഷേധം..ഹര്‍ത്താല്‍..അടുത്തത് ജുഡീഷല്‍ അന്വേഷണം; ആവശ്യം ബിജെപി വക

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു: ശുദ്ധികലശം നടത്തിയത് ദലിത് ആയതിനാല്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച്‌ ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയത്. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ബിന്ദു പറഞ്ഞു. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ Read More …

കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം: റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പൊലീസുകാരനെന്ന് കോടിയേരി

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്ന് പന്തളത്ത് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശബരിമലകര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന റിമാന്‍ഡ് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനായിരിക്കും. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി മനസിലാക്കാന്‍ പൊലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം Read More …

ശബരിമല വിഷയം; ആക്രമണങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച്‌ മന്ത്രി എ.കെ ബാലന്‍ രംഗത്ത്. ശക്തമായി തന്നെ സര്‍ക്കാര്‍ ആക്രമണങ്ങളെ നേരിടുമെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് പല പാര്‍ട്ടികളുടെയും ധാരണയെന്നും 59 ലെ ആ സംഭവം ആരും സ്വപ്നം കാണണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്ബില്‍ Read More …

ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ തുനിഞ്ഞാല്‍ സമരത്തിന്റെ രൂപം മാറും: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ.പി.ശശികല

തിരുവനന്തപുരം: ഇനി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ നിന്ന് ഭക്തര്‍ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. തങ്ങള്‍ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവര്‍ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന Read More …

അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: കെ.സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ വരെയുളള കണക്കാണിതെന്ന് ഡിജിപി അറിയിച്ചു. അടൂരിലും Read More …

സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ, സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല Read More …

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​ന​ലി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പ​ത്തു ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സ​ന​ലി​ന് ഭാ​ര്യ വി​ജി​യും ര​ണ്ടു​മ​ക്ക​ളു​മാ​ണു​ള​ള​ത്.  സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​മ​രം.  ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ Read More …