കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ ചോറൂണിനായെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച്‌ മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച്‌ Read More …

അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്നാണ് കേന്ദ്രമന്ത്രിമാര്‍ കരുതരുതെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്ന് മന്ത്രിമാര്‍ കരുതരുതെന്ന് സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തില്‍ ഇടപെടാന്‍ ഒരു കേന്ദ്രമന്ത്രിക്കും അനുവാദമില്ല. കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ജി.സുധാകരന്‍ കുറ്റപ്പെടുത്തി. നേരത്തെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലക്കലില്‍ Read More …

നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ അനാവശ്യ തിടുക്കമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റേത് ശരിയായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിടുക്കപ്പെട്ട് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഭാഗത്ത് തെറ്റുണ്ടെന്നും തരൂര്‍ കുറ്റപ്പെടുത്തി. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി നിലപാട് ശരിയല്ലെന്നും പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും തരൂര്‍ Read More …

സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍: കെ.ടി.ജലീല്‍

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാലകളില്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കാന്‍ ധാരണയായെന്നും സ്വാശ്രയ സ്ഥാപനങ്ങളെ സര്‍വകലാശാലാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന വൈസ് ചാന്‍സലര്‍ പദവികള്‍ ഉടന്‍ നികത്തും. വിസി നിയമനത്തിന് യോഗ്യത മാത്രമാകും മാനദണ്ഡം. Read More …

സ്ത്രീകള്‍ക്കായി ക്രീം മദ്യവും

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി ക്രീം രൂപത്തിലുള്ള മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വിപണിയിലെത്തിച്ചു. 17ശതമാനം ആല്‍ക്കഹോളുള്ള മദ്യത്തിന്റെ പേര് ബെയ്‌ലി. 750 മില്ലി ബോട്ടിലിന് 3370 രൂപ. ടക്കീല എന്ന പേരില്‍ ഒഴിച്ചു കുടിക്കാവുന്ന മദ്യവും ബിവറേജസ് വിതരണം ചെയ്യുന്നുണ്ട്. കുപ്പിക്ക് 2700 രൂപ. അതേസമയം കേരളത്തില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതായി ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നു Read More …

മകന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതി നല്‍കി

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്. ഇതിനെ കുറിച്ച്‌ Read More …

പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ല, മാറ്റേണ്ട സാഹചര്യവുമില്ല; എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് കഴിഞ്ഞദിവസം നടത്തിയ ഇടപെടല്‍ മോശം എന്ന് കാണിച്ച്‌ ബിജെപി നേതാക്കള്‍ എസ്പിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് നീങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എസ്പിയുടെ പെരുമാറ്റം Read More …