പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കണം; തോമസ് ഐസക്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവിലവര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനു മുന്നോടിയായി വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 Read More …

യു.ഡി.എഫ് നേതാക്കള്‍ മാണിയെ കാണും

ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നര മണിക്ക് മാണിയുടെ പാലായിലെ വസതിയിലാണ് കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് ഉപസമിതി നാളെ ചേരും.

കേരളത്തില്‍ മണ്‍സൂണ്‍ മഴ മേയ് 29ന്

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്ബേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് Read More …

കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവര്‍ണറുടെ ജോലി. യെദ്യൂരപ്പയ്ക്ക് Read More …

ചര്‍ച്ച പരാജയപ്പെട്ടു; സ്വകാര്യ നഴ്‌സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന് ലേബര്‍ കമ്മീഷണറുടെ ആവശ്യം നഴ്‌സുമാര്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയമായത്. 24 മുതല്‍ പണിമുടക്ക് നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. 24 മുതല്‍ ആശുപത്രികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്ന് Read More …

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 23 രാത്രി മുതല്‍ 24 രാവിലെ വരെ എറണാകുളത്ത് നിരാഹാര സമരം നടത്തുമെന്നും ഹസന്‍ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും. Read More …

വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം; ഐ.ബി മേധാവി കേരളത്തില്‍

തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാനത്ത് എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.ബി മേധാവി രാജീവ് ജെയ്ന്‍ കേരളത്തില്‍ എത്തിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി. സദാശിവവുമായും ഐ.ബി Read More …

ലോയ കേസിലെ വിധി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകങ്ങള്‍ക്കേറ്റ തിരിച്ചടി: കുമ്മനം

തിരുവനന്തപുരം : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്ന സിബിഐ കോടതി വിധി ശരിവെക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ Read More …