കാനത്തിന്റെ പ്രതികരണങ്ങള്‍ മുന്നണിയുടെ നന്മയെ കരുതിയല്ല: പിണറായി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഇല്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ജയിച്ചതെന്ന കാനത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ ഈ മറുപടി. കാനം ഇങ്ങനെ Read More …

പൊലീസിന്​ നെഞ്ചളവല്ല, വിവേചന ബുദ്ധിയാണ്​ വേണ്ടതെന്ന്​ വനിതാ കമീഷന്‍

തിരുവനന്തപുരം: പൊലീസി​​െന്‍റ ഗുണം നെഞ്ചളവിലില്ല വിവേചന ബുദ്ധിയിലാണ് വേണ്ടതെന്ന്​ വനിത കമ്മീഷന്‍ എം.സി ജോസഫൈന്‍. കുറ്റവാളികളുമായി പൊലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി. സത്രീകളുടെ പരാതികളോട് പൊലീസ് പക്ഷപാതം കാട്ടുന്നു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സര്‍ക്കാരിന് നേരെ തിരിച്ച്‌ വിടുന്നത് ശരിയല്ലെന്നും വനിത കമ്മീഷന്‍ പറഞ്ഞു.

മതനിരപേക്ഷ രാഷ്‌ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ലഭിച്ച അംഗീകാരം: കോടിയേരി

തിരുവനന്തപുരം :  എല്‍ഡിഎഫിന്റെ മതനിരപേക്ഷ രാഷ്‌ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ലഭിച്ച അംഗീകാരമാണ്‌ ചെങ്ങന്നൂരിലെ വിജയമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന്‌ പറഞ്ഞതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കില്‍ രമേശ്‌ ചെന്നിത്തലയോട്‌ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറാന്‍ അദ്ദേഹം ആവശ്യപ്പെടുമോ എന്നും Read More …

കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല; വി.​എം.​സു​ധീ​ര​ന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ രംഗത്ത്.ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മനുഷ്യജീവന് ഒട്ടും വിലയില്ല. ആര്‍ക്കും എന്തും ചെയ്യാനാകും എന്നതാണ് അവസ്ഥ. Read More …

കെവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കോട്ടയത്ത് മരിച്ച കെവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ വീട്ടില്‍ പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.വീട്ടില്‍ പോകുന്നതിനെക്കാള്‍ പ്രധാനം ആ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നതാണ്. കെവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ട്. പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. വാഹനങ്ങള്‍ പിടികൂടി. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകും.

ആര്‍.എസ്​.എസ്​ പരിപാടി: മുഖര്‍ജി വിട്ടു നില്‍ക്കണമെന്ന്​ ചെന്നിത്തലയുടെ കത്ത്​

ആര്‍.എസ്​.എസ്​ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്​ വിട്ടു നില്‍ക്കണ​െമന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല മുന്‍ രാഷ്​ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജൂണ്‍ ഏ​ഴി​ന്​ നാ​ഗ്​​പൂ​രി​ലെ ആ​ര്‍.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത്​ പ്ര​ചാ​ര​ക​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ മുഖ്യാതിഥിയായാണ്​​ പ്രണബ്​ മുഖര്‍ജിക്ക്​ ക്ഷണം. പ്രണബ്​ ക്ഷണം സ്വീകരിച്ചുവെന്നും​ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ്​ റിപ്പോര്‍ട്ട്​. എന്നാല്‍ ആ​ര്‍.​എ​സ്.​എ​സി​നെ പ​ല​രൂ​പ​ത്തി​ല്‍ തു​റ​ന്നെ​തി​ര്‍​ത്ത പ്ര​ണ​ബ്​ Read More …

സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

കോട്ടയത്ത് യുവാവിനെ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തതും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള പാരിപാടികളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവിനായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കെവിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് Read More …

ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായി. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്നാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നത്. നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്‍റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ ബി Read More …