ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം:  ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ ബന്ദിനിടെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്ന ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കുകയായിരുന്നു. പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. Read More …

ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍   ബി?ല്ലിനെതിരായ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത രാജ്യ വ്യാപക പണിമുടക്ക് നിര്‍ത്തിവെച്ചു. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവെച്ചത്. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും Read More …

എന്‍.സി.പി യിലേക്ക് പോകുന്നുവെന്ന വാര്‍ത്ത കളവ്: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: താന്‍ എന്‍.സി.പി യിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് എന്‍.സി.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസ് ബി യെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. അധികം വൈകാതെ ഇടതുമുന്നണിയില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു Read More …

കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കൃഷ്ണദാസ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പാര്‍ട്ടി സഖാക്കള്‍ക്ക് കായിക ക്ഷമത കൈവരിക്കണമെങ്കില്‍ അവരെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന മറുപടിയാണ് കൃഷ്ണദാസ് നല്‍കിയത്. എന്‍ഡിഎ സംഘം ബുധനാഴ്ച ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ Read More …

കേന്ദ്ര സര്‍ക്കാറിന്റെ നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല: എം.എം. ഹസന്‍

തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏകസിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ലെന്നും ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള സംഘപരിവാര്‍ബിജെപി അജണ്ടയാണിതെന്നും പറഞ്ഞ ഹസന്‍ മതപണ്ഡിതന്മാര്‍, മുസ്ലീം സംഘടനകള്‍, സ്ത്രീ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് ഒരു നിയമം കേന്ദ്രസര്‍ക്കാറിനു കൊണ്ടുവന്നു കൂടെയെന്നും ഹസന്‍ Read More …

പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പിജി പഠനത്തിനു ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. സര്‍വീസില്‍ Read More …

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള സമാഗമം : എല്ലാം തുറന്നു പറഞ്ഞ് നളിനി ജമീല

തിരുവനന്തപുരം : മണ്‍മറഞ്ഞ മഹാസാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കുവച്ച് നളിനി ജമീല. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നളിനി ജമീല തന്റെ ഓര്‍മകള്‍ പങ്കുവച്ചത്. നളിനി ജമീല പറയുന്നതിങ്ങനെ. എന്റെ കഥയുടെ അവതാരിക എഴുതിയതു വഴിയാണു പുനത്തിലിനെ ഞാനാദ്യമായി പരിചയപ്പെടുന്നത്. അവതാരിക എഴുതുമ്‌ബോള്‍ എനിക്ക് ആളെ അറിയില്ല. ബുക്ക് റിലീസിങ്ങിന്റെ അന്നാണ് ആദ്യമായി Read More …

പാര്‍ട്ടിയെ നിരന്തരമായി നാണം കെടുത്തി; ജെ ആര്‍ പദ്മകുമാര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി

തിരുവനന്തപുരം:   പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രമുഖ ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് Read More …