അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു ; വിതുരയില്‍ വിശ്വാസികള്‍ ഉപരോധം അവസാനിപ്പിച്ചു

വിതുര: ബോണക്കാട് കുരിശുമല വിഷയത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശമനം. വിതുരയില്‍ പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുരിശുമല കയറ്റത്തെച്ചൊല്ലി ആദ്യം ബോണക്കാട് വന മേഖലയിലും പിന്നീട് വിതുരയിലും വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിശ്വാസികള്‍ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിരിഞ്ഞ് പോകാന്‍ Read More …

സിപിഎമ്മിന് സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാടാണെന്നും പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സര്‍ക്കാരാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. സമരം നടത്താന്‍ യു ഡി Read More …

കേന്ദ്രത്തിന്റേത് തെറ്റായ നയങ്ങള്‍ ; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറല്‍ സംവിധാനത്തിന് ബിജെപി സര്‍ക്കാര്‍ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബോണക്കാട് പുതിയ കുരിശുമലയില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

ബോണക്കാട്: കുരിശുമലയിലേക്ക് പ്രകടനമായെത്തിയ വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം. വനഭൂമിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വിശ്വാസികളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ വിശ്വാസികള്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെ തള്ളിമാറ്റുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.       ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ചിതറിയോടിയ വിശ്വാസികളും വൈദികരും കാടിനുള്ളിലേക്ക് കയറിയ ശേഷം പൊലീസിന് നേരെ വീണ്ടും Read More …

പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി വരുന്നത് ; പരിഹാസവുമായി ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സമരം നടത്താന്‍ യുഡിഎഫ് വൈകിപ്പോയെന്ന് തോമസ് ഐസക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി രംഗത്തെത്തിയതെന്നും തോമസ് ഐസക്ക് പരിഹസിച്ചു. മാത്രമല്ല, പ്രതിസന്ധിക്കു കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണെന്നും, എല്ലാവര്‍ഷവും ധവളപത്രം ഇറക്കാന്‍ സാധിക്കുമോ എന്നും ധനമന്ത്രി ആരാഞ്ഞു. Read More …

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവം വാര്‍ത്താ സമ്മേളനം Read More …

ഐഎംഎ പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നെന്ന് സിപിഐ

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ പൊട്ടിത്തെറിച്ച് സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. ജനങ്ങള്‍ക്കു വേണ്ടാത്ത പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ ആരാഞ്ഞു. പ്ലാന്റിന് വേണ്ടി തീരുമാനിച്ചിരിക്കുന്ന സ്ഥലം കൃഷിഭൂമിയാണെന്നും, ഇവിടെ നിര്‍മ്മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിപിഐ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും Read More …

വനംവകുപ്പിന് പിന്നാലെ ഐഎംഎ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും

തിരുവനന്തപുരം: പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.   നേരത്തെ, വനം വകുപ്പും പ്ലാന്റിനെതിരെ നിലപാടെടുത്തിരുന്നു. പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് Read More …