മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക. മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ Read More …

സംഘര്‍ഷങ്ങള്‍ക്കുള്ള ഉത്തമപരിഹാരം ഗുരുദര്‍ശനം: ചെന്നിത്തല

ശിവഗിരി: സമൂഹം ഇന്ന് നേരിടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൗതികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുദര്‍ശനത്തിന് നാള്‍ക്കുനാള്‍ പ്രസക്തി ഏറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85ആം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. സമൂഹത്തിന്റെ നന്മയും പുരോഗതിയും വളര്‍ച്ചയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിശ്വസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് അദ്ദേഹം Read More …

പടയൊരുക്കം യാത്രയിലെ സംഘര്‍ഷം; കെ എസ് യു സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയില്‍ സംഘര്‍ഷമുണ്ടാക്കിയ കെ എസ് യു  പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, ജില്ലാ സെക്രട്ടറി ആദേശ് സുധര്‍മന്‍, വര്‍ക്കല എസ്എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി നജ്മല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീക്കം ചെയ്തു. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റിരുന്നു. Read More …

പ്രണയം നടിച്ച് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം; രണ്ടുപേര്‍ പിടിയില്‍

നേമം : സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടികളുടെ സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം പൊലീസാണ് യുവാക്കളെ പിടികൂടിയത്. കാരയ്ക്കാമണ്ഡപത്തിനു സമീപം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ അര്‍ഷാദ് (24), പാലക്കാട് ആമയൂര്‍ പടപമ്പില്‍ വീട്ടില്‍ സുബൈര്‍ (25) Read More …

ഓഖി ദുരന്തബാധിതര്‍ക്കായി 100 കോടിയുടെ പാക്കേജ്: സുസെപാക്യം

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്കായി 100 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ലത്തീന്‍ സഭ. ഓഖി ദുരിതബാധിതര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം ബിഷപ്പ് ആര്‍ സൂസെപാക്യമാണ് പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു.     ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹ ധനസഹായം, ഭവന നിര്‍മാണം തുടങ്ങി അഞ്ചോളം പദ്ധതികള്‍ക്കായിരിക്കും സഭയുടെ Read More …

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസവ ും തുടരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.     ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ഡോക്ടര്‍മാരുടെ സമരം അത്യാഹിത Read More …

ഒരു ദൗത്യത്തില്‍ 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ.

ബെംഗളൂരു : ഒറ്റ ദൗത്യത്തില്‍ തന്നെ കാര്‍ട്ടോസാറ്റ്‌രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ജനുവരി 10ന് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രവും , വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റ്‌രണ്ടിനോടൊപ്പം വിക്ഷേപിക്കുക. ഓഗസ്റ്റ് 31ന് ഐ.ആര്‍.എന്‍.എസ്.എസ്.1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

മന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഗണേഷ് കുമാര്‍…..

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ അകപ്പെട്ട് തോമസ് ചാണ്ടി രാജി വെച്ചതോടെ എന്‍സിപിക്ക് കേരളത്തില്‍ മന്ത്രിമാരില്ലാതായി. ഫോണ്‍ കെണിയില്‍ കുടുങ്ങി ശശീന്ദ്രന്‍ പുറത്ത് പോയപ്പോള്‍ പകരക്കാരനായി വന്ന തോമസ് ചാണ്ടിക്കും രാജി വെയ്‌ക്കേണ്ടി വന്നത് എന്‍സിപിക്ക് തിരിച്ചടിയായി. ഒഴിവ് വന്ന മന്ത്രിസ്ഥാനത്തിലേക്ക് കെബി ഗണേഷ് കുമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ കണ്ണ് വെച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. Read More …