Category: Thiruvananthapuram
മെഡിക്കല്‍ കോളേജ് കോഴ ; വിജിലന്‍സ് അന്വേഷണം ഇന്ന്
തിരുവനന്തപുരം: വര്‍ക്കലയിലെ മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഇന്ന് തുടങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോഴ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് മേധാവിയുടെ ചുമതലയുള്ള ബെഹ്‌റ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ Read More …
നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമ്മീഷന്‍
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിതാ കമ്മീഷന്‍ കത്തയച്ചു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും Read More …
28 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു
പി എസ് സി വഴിയുള്ള നിയമനങ്ങളില്‍ ഇനിമുതല്‍ ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണക്രമം പുനഃക്രമീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. മെയ് ആറുമുതല്‍ പുതിയ സംവരണക്രമം നിലവില്‍ വരും. അതേസമയം, പി എസ് സി 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ജൂണ്‍ 28 ആണ് ഗസറ്റ് Read More …
ദിലീപിനെ കുടുക്കിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജ്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് സൂപ്രണ്ട് വായിച്ചശേഷമാണോ സൂപ്രണ്ട് ജയില്‍മുദ്ര പതിപ്പിച്ചതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം Read More …
നഴ്‌സുമാരുടെ സമരം ശരിയായ നടപടിയല്ല കോടിയേരി
തിരുവനന്തപുരം: നഴ്‌സുമാര്‍ നിലവില്‍ നടത്തി വരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ച് മാത്രമേ നടത്താന്‍ പാടുള്ളുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാലെ ചര്‍ച്ചയ്ക്കുള്ളൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനു തൊട്ടു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം ‘ആശുപത്രികള്‍ Read More …
കരുത്ത് കാട്ടി നഴ്‌സുമാര്‍; തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ സ്തംഭിക്കും
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഇന്നും നൂറുകണക്കിന് നഴ്‌സുമാര്‍ അണിനിരന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ശന്പള വര്‍ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശന്പളം നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ തീരുമാനം. Read More …
‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനമവുമായി വി.എസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരസംഘടനനയായ അമ്മയെ വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണെന്ന് വി.എസ് പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുന്ന ലഹരി വ്യവസായത്തെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
