ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാവുന്നു: സൂസെപാക്യം

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.   2016ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മാത്രം പോക്‌സോ നിയമപ്രകാരം കേരളത്തില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഢാലോചന ആരോപിക്കുന്നത് ജാള്യത മറക്കാന്‍

ന്യൂഡല്‍ഹി: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറക്കാനാണ് പ്രതിഷേധങ്ങള്‍ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗൂഢാലോചന നടത്തിയെന്ന വാദം ആരും അംഗീകരിക്കില്ലെന്നും സ്വന്തം മകന്‍ Read More …

സമൃദ്ധിയുടെ സന്ദേശവുമായി വിഷുവെത്തി

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും സമ്ബല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും കൈനീട്ടം നല്‍കിയും വാങ്ങിയും ലോകമെമ്ബാടുമുള്ള മലയാളികള്‍ വിഷു ആഘോഷിച്ചു. സൂര്യന്‍ മീനരാശിയില്‍ നിന്നും മേടരാശിയിലെത്തുന്ന അവസരമാണ് വിഷു. മലയാളിയുടെ പുതുവര്‍ഷം കൂടിയാണ് വിഷു. തിന്മയുണര്‍ത്തുന്ന കാഴ്ചകളെ മറച്ച് നല്ല ഒരു നാളെയെ വരവേല്‍ക്കുന്നതാണ് വിഷു എന്നാണ് സങ്കല്‍പ്പം. ഇതാണത്രേ കണി കാണുന്നതിന് Read More …

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിന് വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ Read More …

മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ മറുപടി

തിരുവനന്തപുരം: സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിന് മനസിലായെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറ!ഞ്ഞു. ജിഷ്ണു കേസില്‍ സമരം നടത്തിയവര്‍ക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ Read More …

രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച മറ്റ് ചില ഉദ്യോഗസ്ഥര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഒടുവില്‍ രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തുകയായിരുന്നു. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന Read More …

അധികാരത്തിലിരിക്കുന്നവരാണ് ഗൂഡാലോചന നടത്തിയത്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ എത്തിയ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും അനുഭാവവുമായി എത്തി അറസ്റ്റിലായ വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് താമസസൗകര്യം ഒരുക്കുകയാണ് ഷാജഹാന്‍ Read More …

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വീണ്ടും എംഎം മണി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി മന്ത്രി എംഎം മണി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തിരിച്ചുകൊടുക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നത് രമേശ് ചെന്നിത്തലയുടെ സഹായംകൊണ്ടാകുമെന്ന് മണി ആരോപിച്ചു. ആ പണം അവര്‍ ചെലവാക്കി കാണുമെന്നും മണി പറഞ്ഞു. പണം തിരിച്ചുകൊടുക്കുമെന്നാണല്ലോ ജിഷ്ണുവിന്റെ കുടുംബം പറയുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ Read More …