മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധം: കാനം

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്കു വിളിച്ചു വരുത്തുവാന്‍ അധികരമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ അക്രമം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്.

സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കാനം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും തലസ്ഥാനത്തത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയും സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനിലയും നിയമവാഴ്ചയും തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ കാനം, അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് Read More …

മെഡിക്കല്‍ കോഴ: പണമിടപാട് സ്ഥിരീകരിച്ച് ആര്‍.എസ് വിനോദ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴയിടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് മൊഴി നല്‍കി. കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളജ് ഉടമയില്‍ നിന്ന് വാങ്ങിനല്‍കിയെന്നാണ് വിനോദ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കിയത്. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയത്. സതീഷ് Read More …

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിക്കണം: ചെന്നിത്തല കത്ത് നല്‍കി

തിരുവനന്തപുരം: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി കായിക താരം പി.യു.ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് ഇമെയില്‍ അയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ Read More …

തിരുവനന്തുരത്ത് സിപിഎം ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖനെതിരെയുണ്ടായ വധശ്രമം ആണെന്ന് ബി.ജെ.പി. പനി ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ കുമ്മനം തിരിച്ചെത്തിയ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തത് സി.പിഎം സംസ്ഥാന നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയ ആക്രമണമുണ്ടാകുന്നത്. Read More …

സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണം

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്ത് ഉണ്ടായ സിപിഎംബിജെപി സംഘര്‍ഷങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പോലീസ് നോക്കുകുത്തികളായി മറുന്നതിനാലാണ് സ്ഥിതി വഷളാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമതിക്കെതിരെ വീണ്ടും ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ മിന്നല്‍ പരിശോധനയുമായി ശീറാം വെങ്കിട്ടരാമന്‍. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പു പരിശോധന. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ Read More …

എം വിന്‍സെന്റ് എം എല്‍ എ യുടെ രാജി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത രീതിയില്‍ എത്രയും പെട്ടന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. സ്ത്രീപീഢന കേസിലെ പ്രതിയായി എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും Read More …