പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്ത് ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച് 474 പേര്‍ മരിച്ചതായി മന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. നാല് പേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഒരാള്‍ കോളറ ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു. തമിഴ്‌നാട് Read More …

നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദര്‍ശിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസില്‍ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്. പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 Read More …

കേന്ദ്രമന്ത്രിമാര്‍ ഒരു പണിയുമില്ലാത്തവര്‍

തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. മെഡിക്കല്‍ കോഴ ആരോപണം മറികടക്കാനാണ് ബിജെപി അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന Read More …

കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി.   മറിച്ചുള്ള ആരോപണങ്ങള്‍ അവാസ്ഥവവും അടിസ്ഥാന രഹിതവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.     പശുവിനെ കൊന്നാല്‍ കൊലപാതകം നടത്തുന്ന അവസ്ഥ കേരളത്തിലില്ല, സംസ്ഥാനത്തിന് എതിരായ പ്രചരണം രാഷ്ട്രീയ ലക്ഷ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.   കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ Read More …

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരം: വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എയ്ക്കു നെയ്യാറ്റിന്‍കര ജയിലില്‍ തുടരേണ്ടിവരും.   ബാലരാമപുരം ദേശീയപാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് Read More …

‘കടക്ക് പുറത്ത്’ പ്രയോഗം കരുതിക്കൂട്ടിയല്ല

തിരുവനന്തപുരം: സി.പി.എംബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം സാന്ദര്‍ഭികമായി ഉണ്ടായ സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.   മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി നടത്തിയ കടക്ക് പുറത്ത് പ്രയോഗം കരുതിക്കൂട്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലെ റിപ്പോര്‍ട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം Read More …

മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വമില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം രണ്ടാംഘട്ട അലോട്ട്‌മെന്റ് നടത്തുമെന്നും അറിയിച്ചു. സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്നും കോളേജുകള്‍ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും അലോട്ട്‌മെന്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം: പൊതുഭരണവകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 2014 15 അദ്ധ്യയന വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ Read More …