കാര്‍ഷിക ശില്പശാല

തിരുവനന്തപുരം കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യ വര്‍ദ്ധനയും എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബറില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. വ്യവസായികള്‍, കര്‍ഷക സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദഗ്ദ്ധര്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍, താത്പര്യമുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചക്ക, മാങ്ങ, വാഴപ്പഴം എന്നിവയുടെ സംസ്‌കരണം, പച്ചക്കറി, സുഗന്ധവ്യഞ്ജനം, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ Read More …

പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണം

തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും പേ വിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ജില്ലാ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേവിഷ പ്രതിരോധ മരുന്ന് കേരളത്തില്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം Read More …

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് തീയതി നീട്ടി

തിരുവനന്തപുരം:  ആറാം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 201617 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in Read More …

വോട്ട് ചോര്‍ന്നതില്‍ അപാകതയില്ല

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് വോട്ടു ചോര്‍ന്നതില്‍ അപാകതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിന്റെ പരിചയക്കുറവായിരിക്കാം കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ്- ബിജെപി ബന്ധത്തിന്റെ തെളിവാണ് ഒ രാജഗോപാല്‍ എല്‍ഡി എഫിന് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ തെളിഞ്ഞിരിക്കയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഒരു കാലത്തും ബിജെപിയുടെ പിന്തുണ Read More …

യു ഡി എഫ് തകര്‍ച്ചയിലേക്ക്

തിരുവനന്തപുരം: യുഡിഎഫ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടേയും സഹായമില്ലാതെ സ്വതന്ത്രനായാണ് താന്‍ നിയമസഭയില്‍ എത്തിയത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയത്. ബി ജെപി എം എല്‍എ ഒ രാജഗോപാല്‍ വോട്ട് ചെയ്തത് Read More …

പ്രോടേം സ്പീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിയമസഭാംഗമായ എസ്.ശര്‍മ്മയെ സ്പീക്കറുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഗവര്‍ണര്‍ നിയമിച്ചതനുസരിച്ച് രാവിലെ 10 മണിക്ക് രാജ്ഭവനില്‍ അദ്ദേഹം ഗവര്‍ണറുടെ മുന്‍പില്‍ സഗൗരവം പ്രതിജ്ഞ ചെയ്തു. ജൂണ്‍ രണ്ടിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എസ്.ശര്‍മ്മയുടെ മുന്‍പില്‍ സഭാംഗങ്ങള്‍ സത്യപ്രതിജ്ഞയോ/സൗഗൗരവ പ്രതിജ്ഞയോ ചെയ്യണമെന്ന് നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അറിയിച്ചു

കുറിപ്പില്‍ കുടുങ്ങി വി എസ്സ്

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിന്റെ സത്യപ്രിതിജ്ഞാ ചടങ്ങിനിടെയുണ്ടായ വിവാദക്കുറിപ്പിനോട് പ്രതികരിക്കാതെ വി എസ്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ആദ്യം മനസിലാക്കട്ടെയെന്നായിരുന്നു വിഎസിന്റെ നിലപാട്. സത്യപ്രജിഞാ ചടങ്ങിനിടെ വി എസ് ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് കുറിപ്പ് നല്‍കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആദ്യം ഇത് യെച്ചൂരി വി എസിനു Read More …

മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട നിലയില്‍

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രനെയാണ് വെള്ളിയാവ്ച രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം റെയില്‍വെ സ്‌റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ Read More …