വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ തിരുത്താൻ ജൂലൈ 16 വരെ അവസരം

സ്കൂൾ തസ്തിക നിർണയവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളുടെ ആധാർ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയപരിധി ജൂലൈ 16 വരെ നീട്ടി. നിലവിൽ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് അവരുടെ പേരുകളിലുള്ള മൂന്ന് അക്ഷരം വരെയുള്ള തെറ്റുകൾ ഓൺലൈനായി തിരുത്താൻ സാധിക്കും. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളൊഴികെ മറ്റെല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് ജനനത്തീയതിയിലെ മാസത്തിലും ദിവസത്തിലുമുള്ള വ്യത്യാസങ്ങൾ ഓൺലൈൻ വഴി Read More …

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്. ഇതുപ്രകാരം വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് Read More …

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ വീട്ടിൽ മരിച്ച നിലയില്‍.

ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കരുതുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സണ്‍ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളില്‍ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. Read More …

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ

പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച്‌ വിസിക്ക് കത്ത് നല്‍കി. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. വിവാദങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനില്‍കുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍. Read More …

കീം ഫോർമുലമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊണ്ടത് എല്ലാ കുട്ടികൾക്കും നീതി ലഭിക്കാൻ വേണ്ടിയെന്ന് മന്ത്രി ആർ. ബിന്ദു.

ശാസ്ത്രീയമായ ഫോർമുലയെ മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും എല്ലാ കാര്യങ്ങളും വിശദീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നുള്ളതുകൊണ്ട് കൂടിയാണ് ഇന്നലെ തന്നെ ലിസ്റ്റ് പുറത്തുവിട്ടത്. ശാസ്ത്രീയമായ ഫോർമുലയെ മുൻനിർത്തി തന്നെയാണ് തീരുമാനം എടുത്തത് Read More …

ഗവർണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ചു എന്ന രീതിയിലുള്ള വാർത്തകളെ നിരാകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മന്ത്രിസഭാ യോഗം നീണ്ടു പോയതിനാലാണ് പങ്കെടുക്കാൻ കഴിയാതെ പോയതെന്നും നിലപാട് വ്യക്തമാക്കേണ്ടയിടത്ത് അത് ചെയ്യുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഗവർണർ മാത്രമാണ് ഫസ്റ്റ് എയ്‌ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത്. മസ്കറ്റ് ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവൻകുട്ടിയെ അധ്യക്ഷനായും ഗവർണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനിൽ Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി

മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ പറഞ്ഞു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തിരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ Read More …

കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു

കീം റാങ്ക് പട്ടികയിൽ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ ആവശ്യമായ തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പല തലങ്ങളിൽ ഉയർന്ന പരാതികളെ തുടർന്നാണ് ഏകീകരണ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന രീതിയിൽ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും.