സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ കേരളത്തില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കി. ദുരന്തനിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മാസ്‌കും സാനിറ്റൈസറുമടക്കമുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന Read More …

ഇന്നും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; വ്യാഴാഴ്ച വരെ തുടരും

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. കേരള- കര്‍ണ്ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അഞ്ച് ദിവസം Read More …

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.ഈ ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ Read More …

സില്‍വര്‍ലൈന്‍ പ്രതിഷേധം; ബൂട്ടിട്ടു ചവിട്ടിയ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈനെതിരെയുള്ള പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരനെ ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു റൂറല്‍ എസ്പി നിര്‍ദേശം നല്‍കി.ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം.സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീര്‍ Read More …

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മെയ്‌ ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ Read More …

സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

ബിജെപി നേതൃനിരയില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

തിരുവനന്തപുരം: ( 05.10.2021) സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രടറിമാര്‍ക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് Read More …

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില.