അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തിയതി നീട്ടി. പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ച സമയപരിധി ജൂണ്‍ 30 ആയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് മികച്ച Read More …

ഇന്ധനകൊള്ളക്കെതിരെ എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം ഇന്ന്

തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനക്കൊള്ളക്കെതിരെ കേരളത്തില്‍ ഇന്ന് വലിയ ജനകീയയ പ്രതിഷേധം. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലിനാണ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുക. 20 ലക്ഷത്തോളം പേര്‍ പ്രതിഷേധത്തിന്റെ ഭാഗാകുമെന്ന് ഇടത് നേതാക്കള്‍ അവകാശപ്പെട്ടു. കൊവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബി ജെ പി സര്‍ക്കാറിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ Read More …

സി കെ ജാനുവിന് കൈക്കൂലി നല്‍കിയ കേസില്‍ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആര്‍

ബിജെപി സംസ്ഥാനപ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രതി പട്ടികയില്‍ സി കെ ജാനുവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കല്‍പ്പറ്റ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന Read More …

ലോക്ക്ഡൗണ്‍ ഇളവ്: നാളെ മുതല്‍ കെഎസ്‌ആര്‍ടിസി പരിമിത സര്‍വ്വീസുകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം പരിമിതമായ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ Read More …

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് 1183 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ Read More …

സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നു: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കൊടകര കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച്‌ നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസില്‍ കെ.സുരേന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവാങ്മൂലം നല്‍കി പത്രിക പിന്‍വിലിച്ച Read More …

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കും ; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന Read More …

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനിടയുണ്ട്. Read More …