ദൈ​വ​നാ​മ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ഞ്ച് മ​ന്ത്രി​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പൂ​ര്‍​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി പി​റ​ണാ​യി വി​ജ​യ​നാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പി​ന്നീ​ട് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ല്‍ മ​റ്റു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം 16 മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ “സ​ഗൗ​ര​വം’ ആ​യി​രു​ന്നു. വീ​ണ ജോ​ര്‍​ജ്, ആ​ന്‍റ​ണി രാ​ജു, വി ​അ​ബ്ദു​റ​ഹ്മാ​ന്‍, കെ. Read More …

കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാം; വി.കെ. ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം : കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്.കളമശേരിക്ക് ഒരു മന്ത്രിപദവി കൂടി ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . തുടര്‍ഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി .അതോടൊപ്പം ഒരിക്കല്‍ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണെന്നും അദ്ദേഹം Read More …

വില്‍പത്ര വിവാദം; ഗണേഷ് കുമാറിന് പിന്തുണ അറിയിച്ച്‌ ഇളയ സഹോദരി

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. ആര്‍ ബാലകൃഷ്ണപിള്ള വില്‍പത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേഷ് വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്ബില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ടേമില്‍ ഉറപ്പിച്ച മന്ത്രിസ്ഥാനം Read More …

മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച; നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഈദ് ഗാഹുകള്‍ പാടില്ല. കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു. ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയ ശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

ധീരയായ പോരാളി; ഗൗരിയമ്മയെ അനുശോചിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി Read More …

കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും ; മുഖ്യമന്ത്രി

സംസ്ഥാനത്ത് 161 പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലെന്നും ഈ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് Read More …

മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കണം; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിച്ചുവരുന്നുണ്ട്. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. ഇതൊഴിവാക്കി Read More …

കേരളത്തില്‍ മദ്യശാലകള്‍ക്ക് പൂട്ട്; തമിഴ്നാട്ടില്‍ നിന്ന് മദ്യം കടത്തല്‍ വ്യാപകം

കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ താല്‍ക്കാലികമായി പൂട്ടിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. ഇതിനെത്തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിച്ച മുപ്പതോളം കുപ്പികളിലെ 9.5 ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ പെരിയവരൈ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ കര്‍ശന നിയന്ത്രണത്തെത്തുടര്‍ന്നാണ് കേരളത്തില്‍ മദ്യശാലകള്‍ Read More …