തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘പാര്‍ട്ടിയില്‍ സമഗ്രമായ മാറ്റം വേണമെന്ന കെ സുധാകരന്റെ വിമര്‍ശനം പോസിറ്റീവായി എടുക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന കാര്യം സുധാകരന് തന്നെ അറിയാം’, മുല്ലപ്പള്ളി പറഞ്ഞു. Read More …

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​വി​ഡ് വ​ര്‍​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് Read More …

മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; എ വിജയരാഘവന്‍

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയില്‍ നിയമപരമായി കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത ഒരു നിയമസ്ഥാപനമാണ്. അവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ നിയമപരമായ പരിശോധനയാണ് വേണ്ടത്. കെ.ടി ജലീല്‍ മന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം Read More …

മന്‍സൂര്‍ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ സുധാകരന്‍

കൂത്തുപറമ്ബ് പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍. സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങള്‍ കാണുമ്ബോള്‍ സഹതാപം തോന്നുന്നെന്നും സുധാകരന്‍ പറഞ്ഞു. “അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. Read More …

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കില്‍ Read More …

പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമെന്ന് വീണ എസ്. നായര്‍

തിരുവനന്തപുരം: പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. വിഷയം കെ.പി.സി.സി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയതായും വീണ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും വീണാ എസ്. നായരുടെ 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ Read More …

കൊവിഡ്: വാക്‌സിനേഷനില്‍ മുന്നില്‍ കേരളം, ഇതുവരെ 10% പേര്‍ക്ക് കുത്തിവയ്പ് നല്‍കി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിന്‍ നല്‍കിയതില്‍ മുന്‍പന്തിയില്‍ കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ആറ് ശതമാനം വാക്സിനേഷനുമായി കര്‍ണാടകയാണ് കേരളത്തിന് പിന്നിലുള്ളത്. ആന്ധ്രാപ്രദേശ് (5%), തമിഴ്നാട് (4%) എന്നിങ്ങനെയാണ് വാക്സിനേഷന്റെ കണക്ക്. അതേസമയം, കൊവിഡിന്റെ രണ്ടാം വരവ് ശക്തമാകുന്നതിന് മുമ്ബ് വാക്സിനേഷന്‍ ഡ്രൈവ് വേഗത്തില്‍ Read More …

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍.എല്ലാ പരിശോധനകളും നടത്തി, ആരോഗ്യപ്രശ്നങ്ങളില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചാണ്ടിഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.