ബസ് ജീവനക്കാരനെ സംഘം ചേര്‍ന്ന് കുത്തി

തൃശൂര്‍:ചേര്‍പ്പ് കരുവന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ സ്വദേശി പോക്കാടന്‍ വീട്ടില്‍ ഗ്ലാഡ് വിനാണ് പരിക്കേറ്റത്. ഇന്നലെ കരുവന്നൂര്‍ ചെറിയ പാലത്താണ് സംഭവം. ബൈക്കുകളിലെത്തിയ നാലംഗസംഘം ബസ് തടഞ്ഞുനിര്‍ത്തിയാണ് ജീവനക്കാരനെ ആക്രമിച്ചത്. കയ്യിലിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗ്‌ളാഡ് വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും; എ. വിജയരാഘവന്‍

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ Read More …

അമലയില്‍ കോവിഡ് പോസിറ്റീവ്: തൃശൂരില്‍ സ്വകാര്യ
ആശുപത്രികള്‍ക്ക് കടുത്ത നിയന്ത്രണം

തൃശൂര്‍:തൃശൂരിലെ പ്രമുഖ ആശുപത്രിയായ അമല ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. അമലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.അമല ആശുപത്രിയില്‍ ജനറല്‍ ഒ.പി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. Read More …

ഡാവിഞ്ചിയും സിംഹവും തമ്മിലെന്താണ് ബന്ധം

തൃശൂര്‍: ഡാവിഞ്ചി സുരേഷിന്റെ കയ്യിലിരിക്കുന്ന സിംഹത്തല കണ്ടാല്‍ ആരും ഒരു ഞെട്ടും. ഒറിജിനല്‍ സിംഹമാണെന്നേ ആദ്യം തോന്നു. അടുത്തു ചെല്ലുമ്പോഴാണ് സുരേഷിന്റെ കരവിരുത് തെളിയുക.ചൂലുകള്‍ ഉപയോഗിച്ച് കരകൗശല വിദ്യകൊണ്ട് സിംഹത്തിന്റെ തലയുണ്ടാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കലാകാരന്‍ ഡാവിഞ്ചി സുരേഷ്.ഈര്‍ക്കിള്‍ ചൂല്, പുല്‍ചൂല് എന്നിവ കൊണ്ടാണ് നിര്‍മാണം. മൂപ്പത് ഈര്‍ക്കിള്‍ ചൂലും പത്തു പുല്‍ചൂലും ചേര്‍ത്തൊരുക്കിയ സിംഹത്തലയില്‍ Read More …

കടലിന്റെ മക്കള്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സ്‌നേഹകവചം

തൃശൂര്‍: മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടിന്റെ കവചമൊരുക്കി ലയണ്‍സ് ക്ലബ്ബ്.ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയും ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ലയണ്‍സ് ക്ലബ്ബും വാടാനപ്പള്ളി ലയണ്‍സ് ക്ലബ്ബും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തത്.ചാവക്കാട് പുത്തന്‍കടപ്പുറം മത്സ്യഫെഡ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ Read More …

തൃത്താല ലയണ്‍സ് ക്ലബ്ബ് വൃക്ഷതൈകള്‍ നട്ടു

തൃത്താല: പുതിയ ലയണിസ്റ്റിക് വര്‍ഷത്തിന് തുടക്കം കുറിച്ച് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കൂറ്റനാട് നടന്ന പരിപാടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടര്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ ഉള്ളനാട്ട്, ക്ലബ്ബ് സെക്രട്ടറി വി.എം.സുബൈര്‍, ട്രഷറര്‍ ഗോപിനാഥ് പന്നിശേരി, മുന്‍ ഭാരവാഹികളായ എം.മണികണ്ഠന്‍, ഡോ.വിജിത്ത് കെ.വി, സജിത്കുമാര്‍ പണിക്കര്‍, മെമ്പര്‍മാരായ Read More …

തൃശൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് പേര്‍ രോഗമുക്തര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി രോഗമുക്തരായി. 17 പേരില്‍ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവര്‍. ആറ് പേര്‍ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷന്‍), താണിശ്ശേരി സ്വദേശി Read More …

തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് മികവിന്റെ അംഗീകാരം

ന്യൂദല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ റാങ്കിങ് പട്ടികയില്‍ ഇടം നേടി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്. ദേശീയതലത്തില്‍ 164ാം സ്ഥാനമാണ് തൃശൂര്‍ എന്‍ജിനീറിങ് കോളേജ് കരസ്ഥമാക്കിയത്. ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദതല വിദ്യാഭ്യാസം നല്‍കുന്ന സാങ്കേതിക സ്ഥാപനങ്ങളില്‍നിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്. മത്സരിക്കുന്ന സ്ഥാപനങ്ങളില്‍ Read More …