62-ാം വയസ്സില്‍ അമ്മയായി; രണ്ടു വയസ്സു കഴിഞ്ഞപ്പോള്‍ മകന്‍ നഷ്ടമായി; അവഗണനയുടെ ലോകത്തുനിന്ന് ഭവാനി ടീച്ചറും മറഞ്ഞു

കല്‍പ്പറ്റ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അറുപത്തിരണ്ടാം വയസ്സില്‍ അമ്മയായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂവാറ്റുപുഴ സ്വദേശിനിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ ഭവാനി ടീച്ചര്‍ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ ഉണ്ടായിരുന്ന ഭവാനി ടീച്ചര്‍ക്ക് പ്രമേഹവും കൂടിയതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. Read More …

നെല്‍പൊട്ടനും പോതക്കിളിയുമടക്കം 92 ഇനത്തെ കണ്ടെത്തി

കല്‍പ്പറ്റ നോര്‍ത്ത് വയനാട് ഡിവിഷനില്‍ നടന്ന മഴക്കാല പക്ഷിസര്‍വേയില്‍ 92 ഇനം പക്ഷികളെ കണ്ടെത്തി. എട്ടുവര്‍ഷത്തിന് ശേഷമാണ് ഈ ഡിവിഷനില്‍ പക്ഷി സര്‍വേ നടത്തിയത്. അഞ്ച് ഇനം വീതം ബുള്‍ബുളുകള്‍, പരുന്തുകള്‍, ഏഴ് ഇനം ചിലപ്പന്‍, അഞ്ച് ഇനം പ്രാവുകള്‍ എന്നിവയെ സര്‍വേയില്‍ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളില്‍ ഉയരം കൂടിയ പുല്‍മേടുകളില്‍ മാത്രം കാണുന്ന നെല്‍പൊട്ടന്‍(ഗോള്‍ഡ് Read More …

തരിശുപാടത്ത് കെഎസ്‌കെടിയുവിന്റെ നെല്‍കൃഷി

മീനങ്ങാടി തരിശായിക്കിടന്ന വയലില്‍ കെഎസ്‌കെടിയു നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിലാണ് കെഎസ്‌കെടിയു ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് അഞ്ഞൂറ് ഏക്കര്‍ തരിശ്ഭൂമിയില്‍ നെല്‍കൃഷി നടത്താനുള്ള സംഘടനയുടെ തീരുമാന പ്രകാരമാണ് പഌത്തോട്ടത്തില്‍ ഗോപിയുടെയും രഘുറാം  സ്വാമിയുടെയും ആറ് വര്‍ഷത്തോളം തരിശായിക്കിടന്ന ഒരേക്കര്‍  വയലില്‍ ഞാറ്‌നടീല്‍ നടത്തിയത്. ആദിവാസി നൃത്തവും നാടന്‍പാട്ടും തുടിതാളവുമായി Read More …

മതേതരത്വത്തിന് എതിരെയുള്ള വെല്ലുവിളികള്‍ കരുതിയിരിക്കണം

കല്‍പ്പറ്റ:   മതേതരത്വത്തിന് എതിരെയുള്ള വെല്ലുവിളികള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ക്കെന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്വാതന്ത്യ്രദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് എതിരെയുള്ള ചെറുതും വലുതുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ഏവരും കരുത്താര്‍ജിക്കണം. രാജ്യത്തെ ആചാരവും വിശ്വാസവും സാംസ്‌കാരികതകളുമെല്ലാം ഒരുപോലെ വീക്ഷിക്കണം. വൈവിധ്യങ്ങളുടെ സംരക്ഷണവും Read More …

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പൊഴുതന ആറാമൈലില്‍ ജനവാസ മേഖലയിലെ കിണറില്‍ പുള്ളിപുലി വീണു. പുലര്‍ച്ചെയാണ് സംഭവം. ആഴമുള്ള കിണറായതിനാല്‍ പുലിക്ക് സ്വയം കയറാനായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ കരക്കു കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ചര്‍ച്ചയ്ക്ക് ആരു വിളിച്ചാലും തയ്യാര്‍

വയനാട്: പ്രതീക്ഷിച്ചത്ര അംഗീകാരം ബിജെപിയില്‍ നിന്നും ലഭിച്ചില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു. ദളിതര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധമുണ്ടെന്നും ജാനു പറഞ്ഞു. ന്യൂസ് 18 ചാനലിനോട് സംസാരിക്കവെയാണ് ജാനു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദളിതര്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ Read More …

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി ക്യാമറ കണ്ണുകള്‍ക്കുള്ളില്‍

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 16 ലക്ഷം രൂപ ചെലവിട്ട് സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഭാഗങ്ങളും കവര്‍ ചെയ്യുന്ന രീതിയില്‍ 25 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ച് ക്യാമറകള്‍ കളക്ടറുടെ ക്യാമ്ബ് ഓഫീസിലും സ്ഥാപിച്ചിട്ടുണ്ട്. Read More …

വയനാട് ചുരത്തില്‍ പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല

വയനാട്: പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാല്‍ കാര്‍ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതില്‍ യാത്രക്കാരെ ആരെയും കണ്ടില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് മറിഞ്ഞ കാര്‍ ഉയര്‍ത്തി. സ്ഥലത്ത് പരിശോധന Read More …