ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ നാല് പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍17 താരവും ഗുജറാത്ത് സ്വദേശിയുമായ നരേന്ദ്ര സിങ്ങ് സോധയാണ് മരിച്ചത്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് Read More …

മ്യാന്‍മര്‍ സ്വദേശികള്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് മോദി

റങ്കൂണ്‍: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ (ഗ്രാറ്റിസ് വിസ) അനുവദിക്കുമെന്ന് അവിടെ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര്യഖ്യാപിച്ചു. സാധാരണ നയതന്ത്ര പാസ്‌പോര്‍ട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയുടെ ക്ഷണപ്രകാരം എത്തുന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് ഗ്രാറ്റിസ് വിസ അനുവദിക്കാറുള്ളത്. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി Read More …

ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടി ; പ്രമേയം പാസാക്കി

ഷിയാമെന്‍ : ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തു. ഐസിസ്, ജെയ്ഷ്വ മുഹമ്മദ്, താലിബാന്‍, അല്‍ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെയും ഉച്ചകോടിയില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭീകരതക്കെതിരെ ഉച്ചകോടിയില്‍ പ്രമേയം പാസാക്കി. അതേസമയം തീവ്രവാദവിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ Read More …

സെറീന വില്യംസ് പെണ്‍കുഞ്ഞിന്റെ അമ്മയായി

മുന്‍ ലോക ഒന്നാം നമ്ബര്‍ ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ്. ടെന്നീനോട് താല്‍ക്കാലികമായി വിടപറഞ്ഞ് കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സെറീന. റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. മാതാപിതാക്കളായ സെറീനക്കും ഒഹാനിയനോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം Read More …

വെള്ളപ്പൊക്കത്തില്‍ മരണം കീഴടക്കുമ്പോഴും മകളെ വിട്ടുകൊടുത്തില്ല ; അമ്മയുടെ മൃതദേഹത്തില്‍ പറ്റിപ്പിടിച്ച് കിടന്ന് മൂന്ന് വയസ്സുകാരി രക്ഷപ്പെട്ടു..

വെള്ളപ്പൊക്കത്തില്‍ പെട്ട് മുങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്ന മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ശക്തമായ മഴയും വെള്ളപ്പൊക്കവും കനത്തനാശവുമൊക്കെ സംസാര വിഷയമായി മാറിയിരിക്കുന്ന അമേരിക്കയില്‍ ടെക്‌സാസില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ഈ വാര്‍ത്തയില്‍ 41 കാരി കോളെറ്റ് സള്‍സറും മൂന്ന് വയസ്സുകാരി മകള്‍ ജോര്‍ഡെയ്‌നുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ബീമൗണ്ടില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുമ്‌ബോഴും ജലത്തിന് മുകളിലേക്ക് Read More …

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് യു.എന്‍ സെക്രട്ടറി ജനറലിന്റെ മറുപടി: ദ്വിരാഷ്ട്ര പരിഹാരമല്ലാതെ വേറെ വഴിയില്ല

റാമല്ല: ഇസ്രായേല്‍ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരമല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജനുവരിയില്‍ സ്ഥാനമേറ്റ ശേഷം മധ്യപൗരസ്ത്യ ദേശത്തേക്ക് പ്രഥമ സന്ദര്‍ശനം നടത്തുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീന്‍ പ്രധാനമന്ത്രി റാമി Read More …

ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍

മോസ്‌കോ: ആഗോളതലത്തില്‍ തന്നെ ഭീഷണിയുയര്‍ത്തിയ ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. 50 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയര്‍ത്തിയ ഇവരെ കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പിടികൂടിയത്. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും Read More …

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്ക് മുന്‍ മന്ത്രി

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയും ഭരണകക്ഷിയിലെ പ്രമുഖ നേതാവുമായ ചൗധരി നിസാര്‍ അലി ഖാന്‍. തീവ്രവാദികളെ നേരിടാന്‍ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്ബത്തിക സഹായം നല്‍കിയെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് പാക്കിസ്ഥാന്‍ മുന്‍ മന്ത്രി രംഗത്തു വന്നത്. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. Read More …