ചൈനയില്‍ നാശംവിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്: 12 മരണം

ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 2025 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ച് ഭീകരരെ വധിച്ചു

മാഡ്രിഡ്: സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്‌സലോണക്ക് പിന്നാലെ കാംബ്രില്‍സിലും ആക്രമണം നടത്താനുളള ഭീകരരുടെ ശ്രമം തകര്‍ത്ത പോലീസ് അഞ്ച് ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചാണ് കാംബ്രില്‍സിലും ആക്രമണത്തിനു മുതിര്‍ന്നത്. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ലാസ് Read More …

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്

നന്ജിംഗ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്. ദത്ത് സഹോദരിയെയാണ് പരസ്യമായി ആളുകള്‍ നോക്കി നില്‍ക്കെ ചൈനയിലെ നന്ജിംഗ് റെിയില്‍വെ സ്റ്റേഷനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാലുകഴച്ചപ്പോള്‍ വിശ്രമിക്കാനെന്നോണം സഹോദരന്റെ മടിയില്‍ വന്നിരുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യുവാവിന്റെ ചെയ്തികള്‍ കണ്ട മറ്റ് യാത്രക്കര്‍ ഫോട്ടോയെടുത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ Read More …

മലാല ഇനി ലോകപ്രശസ്ത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി

ലണ്ടന്‍: ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായി ഉന്നത വിദ്യാഭ്യാസത്തിനായി ലോകപ്രശസ്ത സര്‍വകലാശാലയായ ഓക്‌ഫോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് മലാല ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കുക. മലാല സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് ലണ്ടനിലായിരുന്നു. മലാല ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് . പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണ് Read More …

ക്വാണ്ടം സാറ്റ്‌ലൈറ്റ് രഹസ്യപ്പൂട്ടുള്ള സന്ദേശം അയച്ചു; ഇനി ഹാക്കിങ് പേടിക്കണ്ട

ചൈന: ചൈനയുടെ ഹാക്ക്പ്രൂഫ് ക്വാണ്ടം കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. സാറ്റ്‌ലൈറ്റ് കൈമാറുന്നത് മൂന്നാമത് ഒരാള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത രഹസ്യപ്പൂട്ടുള്ള സന്ദേശമാണ്. ക്വാണ്ടം കീ ഇത് ആദ്യമായാണ് ബഹിരാകാശത്തു നിന്നു ഭൂമിയിലേക്ക് കൈമാറുന്നത്. ഈ സാറ്റ്‌ലൈറ്റ് കഴിഞ്ഞ ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 645 കി.മീ നും 1200 കി.മീറ്ററിനും ഇടയിലുള്ള ബഹിരാകാശത്തു നിന്നാണ് Read More …

ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ചയെന്ന് ട്രംപ്

ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ചയെന്ന് ട്രംപ് വാഷിംഗ്ടണ്‍/ കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനുള്ള വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക എപ്പോഴും വെനസ്വേലന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ Read More …

കടലില്‍ മാംസം ഭക്ഷിക്കുന്ന ചെറുജീവി; 16കാരന്റെ കാലില്‍നിന്ന് ചോരപ്പുഴ

മെല്‍ബണ്‍: കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. മെല്‍ബണിലെ സാം കനിസെ എന്ന 16കാരനാണ് പേന്‍ പോലുള്ള ചെറു ജീവികളുടെ ആക്രമണത്തിനിരയായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ സാമിന്റെ കാലില്‍ ജീവികള്‍ പറ്റിപ്പിടിക്കകയും കാലിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു. കടല്‍വെള്ളത്തില്‍നിന്ന് തിരിച്ചു കയറി മിനിറ്റുകള്‍ക്കുള്ളില്‍ കാലില്‍നിന്ന് രക്തപ്രവാഹമുണ്ടായി. Read More …

മോഡലിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ നഗരമായ മിലനിലെത്തിയ ബ്രിട്ടീഷ് മോഡലിനെ മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി കൈയാമം വെച്ച് വടക്കന്‍ ഇറ്റലിയിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. അതിനുശേഷം ഓണ്‍ലൈന്‍ അടിമവ്യാപാര വിപണിയില്‍ യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാവാണ് ഇറ്റലിയില്‍ അറസ്റ്റിലായിരിക്കുന്നത്. ലൂക്കാസ് പവല്‍ ഹെര്‍ബയെന്ന പോളിഷ് പൗരനാണ് Read More …