ലണ്ടനില്‍ ആസിഡ് ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിന് സമീപം നടന്ന ആസിഡ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് തീവ്രവാദി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.   വാക്കേറ്റത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകളുടെ നേരെ ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ Read More …

ഇന്ത്യന്‍ സ്ത്രീകളെ വിദേശങ്ങളില്‍ ജോലിക്കാരായി നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഇളവ് ചെയ്തു

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകളെ വിട്ടു ജോലിക്കായി നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. 18 ഇ.സി.ആര്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ സ്ത്രീകളെ വീട്ടുജോലിക്കാരായി നിയമിക്കുന്നതിന് 2500 ഡോളര്‍ നല്‍കണമെന്നായിരുന്ന നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇത് ഇനി നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ വഴി വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ ഇ.സി.ആര്‍ നിബന്ധനങ്ങള്‍ പാലിക്കണമായിരുന്നു. Read More …

വനിതാ മന്ത്രിയോട് എം പിയുടെ ലൈംഗികചുവയുള്ള വര്‍ത്തമാനം; ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ അമ്മയോടും പെങ്ങമ്മാരോടും മകളോടും ചോദിക്കാറുണ്ടോ എന്ന് മന്ത്രിയുടെ തിരിച്ചടി

ഒറ്റാവ: വനിതാ മന്ത്രിയോട് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ എം പി പുലിവാല്‍ പിടിച്ചു. വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയാണ് സമൂഹത്തിന്റെ മുന്നില്‍ നാണംകെട്ടത്. കനേഡിയന്‍ പരിസ്ഥിതി വനിതാ മന്ത്രി മക് കെന്നയെ ‘കാലാവസ്ഥാ സുന്ദരി’ എന്ന് പരിഹസിച്ച കണ്‍സര്‍വേറ്റീവ് എം പി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച Read More …

ബ്രിട്ടന്‍ ദാവൂദ് ഇബ്രാഹിമന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

ലണ്ടന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ നേരത്തേ സാമ്ബത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ള 5 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സില്‍ വസതികളുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുകൂടാകെ Read More …

യെമനില്‍ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാന്‍ ഭരണകൂടത്തോട് മാര്‍പ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചു

ടോം ഉഴുന്നാലില്‍ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗള്‍ഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമര്‍ത്ഥിക്കുകയാണ് അദ്ദേഹം. യെമനിലെ യുദ്ധഭൂമിയില്‍ പോയിട്ടുള്ള തനിക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി Read More …

ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയി; മോചനം സാധ്യമാക്കിയത് വത്തിക്കാന്‍ ഇടപെടല്‍

മസ്‌ക്കറ്റ്: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നും ഒമാന്‍ ഭരണകൂടം രക്ഷപ്പെടുത്തിയ ഫാ.ടോം ഉഴുന്നാലിനെ വത്തിക്കനിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് മസ്‌ക്കറ്റില്‍ നിന്ന് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുന്നത്. വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ കൊണ്ടുപോയതെന്ന് കൃത്യമായി വിവരമില്ല. ഇന്നു രാവിലെയാണ് ഒമാന്‍ സുല്‍ത്താന്റെ ഇടപെടലോടെ ഫാ.ടോമിനെ മോചിപ്പിച്ചത്. മസ്‌ക്കറ്റില്‍ എത്തിച്ച ഫാ.ടോം അവിടെ നിന്നുള്ള ചിത്രവും പുറത്തുവന്നിരുന്നു. വൈദികന്റെ Read More …

പ്രാര്‍ഥനകള്‍ സഫലം; ഫാ.ടോം ഉഴന്നാലില്‍ മോചിതനായി

സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റില്‍ എത്തി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. 2016 മാര്‍ച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും Read More …

കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്

ബൊഗോട്ട: കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്. ഇടത് പുരുകത്തിന്റെ മുകളിലും കവിളിലുമാണ് പരുക്കേറ്റത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ലില്‍ തലയിടിച്ചാണ് പരുക്കേറ്റത്. മുറിവ് ഗൗരവമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിനായാണ് പോപ് ഫ്രാന്‍സിസ് കൊളംബിയയിലെത്തിയത്. ജനങ്ങളെ അഭിസംബോധന ചെയ്ത് വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. വാഹനം പെട്ടെന്നു Read More …