നഗരങ്ങളില്‍ ഭീകരാക്രമണ സാദ്ധ്യത

ന്യൂഡല്‍ഹി: പുതുവര്‍ഷ ആഘോഷവേളയില്‍ കൊച്ചി അടക്കമുള്ള രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റ് പുറത്തിറക്കിയിരിക്കുന്നത്.   കൊച്ചിയെ കൂടാതെ ഗോവ, പൂനെ, മുംബയ് തുടങ്ങിയ Read More …

കേരളജനതയ്ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവം

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച നടപടിയെയും കേന്ദ്രം അനുകൂലിച്ചു. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്നും ആയുധം ഉപയോഗിച്ചത് നിയമപരമായി തന്നെയാണെന്നും വിജയകുമാര്‍ പറഞ്ഞു. പൊലീസ് ചുമതല നിറവേറ്റുക മാത്രമാണുണ്ടായത്.   ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. ആയുധം ഉപേക്ഷിച്ച ശേഷം ആദിവാസികള്‍ക്കും Read More …

പാക്ക് സൈറ്റുകള്‍ ഹാക്ക് ചെയ്തു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെന്റും. പാക് വിമാനത്തവളത്തിന്റെെൈ സറ്റിലുള്ളത് സി ഐ ഡി മൂസയിലെ സലിം കുമാര്‍. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ അക്രമിച്ചതിന് മറുപടിയാണ് പാക് സൈറ്റുകളില്‍ കേരള സൈബര്‍ വാരിയേഴ്‌സ്, മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന പേരില്‍ മലയാളി ഹാക്കര്‍മാര്‍ Read More …

വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു

മോസ്‌കോ: ഞായറാഴ്ച 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കരിങ്കടലില്‍ നടന്ന പരിശോധനയിലാണ് ആദ്യ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ യഥാര്‍ഥ കാരണം അറിയാനാവുമെന്നാണ് കരുതുന്നത്. നേരത്തെ വിമാനത്തിന്റെ ഫ്യൂസിലേജ് എന്നു കരുതുന്ന ഭാഗം കണ്ടെത്തിയിരുന്നു. കരിങ്കടല്‍തീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയില്‍നിന്നു സിറിയയിലെ Read More …

വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ല

ബാഴ്‌സലോണ: ഫുട്‌ബോള്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ബാഴ്‌സലോണ താരം നെയ്മര്‍. ഫിഫയുടെ ബാലന്‍ദ്യോര്‍ പരസ്‌കാരം കിട്ടിയില്ല എന്നതു കൊണ്ട് താന്‍ മരിക്കാനൊന്നും പോകുന്നില്ലെന്നും നെയ്മര്‍ പറഞ്ഞു. ലാ ലിഗയുടെ ഒദ്യോഗിക വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്. ബാലന്‍ദ്യോര്‍ പുരസ്‌കാരം ഏതൊരു ഫുട്‌ബോള്‍ താരവും ഏറ്റവംു വിലമതിക്കുന്നതാണെന്നും എന്നാല്‍ ആ പുരസ്‌കാരം Read More …

അഫ്ഗാനില്‍ ബോംബ് സ്‌ഫോടനം; രണ്ടു മരണം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ ലാഗ്മാനില്‍ വഴിയരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

പാക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ 67–ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു സേഷം ഇന്ത്യയിലേക്കു മടങ്ങും വഴി Read More …

റഷ്യന്‍ വിമാനം അപ്രത്യക്ഷമായി

മോസ്‌കോ : 92 പേരുമായി പോയ റഷ്യന്‍ വിമാനം കാണാതയതായി സംശയം.റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തിലുണ്ടായിരുന്നത് 82 യാത്രക്കാരും പത്ത് വിമാന ജീവനക്കാരുമാണെന്നാണ് വിവരം.പറന്നുയര്‍ന്നതിനു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സോചിയില്‍ നിന്ന് സിറിയയിലെ ലതാകിയയിലേക്ക് പോവുകയായിരുന്നു വിമാനം. സോചി അഡ് ലെര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര Read More …