കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

അബൂദാബി: കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവ്. അബൂദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇടനിലക്കാരനൊപ്പമാണ് ഏഷ്യന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വനിത പോലീസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയാണ് ഇരുവരേയും കുടുക്കിയത്. കുഞ്ഞിനെ കൈമാറിയ ഉടനെ Read More …

ലിബിയന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി

ട്രിപ്പോളി: 118 യാത്രക്കാരുമായി പറന്ന ലിബിയന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി. എയര്‍ ബസ് എ–320 വിമാനം രണ്ടു പേര്‍ ചേര്‍ന്നാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം മാള്‍ട്ടയില്‍ ഇറക്കി. വിമാനം തകര്‍ക്കുമെന്നാണ് റാഞ്ചികളുടെ ഭീഷണി. റാഞ്ചികളുടെ ആവശ്യമെന്താണെന്ന് വ്യക്തമായിട്ടില്ല.

റഷ്യയില്‍ വ്യാജമദ്യ ദുരന്തം: 21 പേര്‍ മരിച്ചു

മോസ്‌കോ: ലോഷന്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് റഷ്യയില്‍ 21 പേര്‍ മരിച്ചു. 16 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിഴക്കന്‍ സൈബീരിയന്‍ നഗരത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മദ്യത്തില്‍ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന ലോഷന്റെ അംശമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സോളമന്‍ ദ്വീപുകളില്‍ വീണ്ടും ശക്തമായ ഭൂചലനം

സിഡ്‌നി: സോളമന്‍ ദ്വീപുകളില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്കിടയില്‍ ഇത് മൂന്നാമത്തെ ഭൂകമ്പമാണ് ഈ ദ്വീപ് രാജ്യത്ത് ഉണ്ടാകുന്നത്.

പാക് തീയറ്ററില്‍ ഇന്ത്യന്‍ സിനിമയും

ഇസ് ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കുന്നു. തിങ്കളാഴ്ച മുതല്‍ പാക് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വ്യവസായത്തെ ബാധിച്ചതായി പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സോറൈഷ് ലഷരി പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല. മറിച്ച് സ്വയം പ്രതിരോധത്തിന്റെ ഭാഗമായുണ്ടായ Read More …

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനം

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരാന്ത്യ ഷോപ്പിംഗിനായി പോകുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കയ്‌സേറിയിലെ അനാറ്റോലിയന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്. ബസ് എറിസയെസ് സര്‍വകലാശാലയ്ക്കു മുന്നിലെത്തിയപ്പോള്‍ സമീപമുണ്ടായിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മെസ്സിയുടെ കൈവിരല്‍തുമ്പ് വിടാതെ കുഞ്ഞു മുര്‍താസ

ആറു വയസ്സുകാരനായ അഫ്ഗാന്‍ ബാലന്‍ മുര്‍താസയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. പ്ലാസ്റ്റിക് കൂടു കൊണ്ടുണ്ടാക്കിയ മെസ്സിയുടെ പത്താം നമ്പര്‍ അര്‍ജന്റീന ജേഴ്‌സിയും ധരിച്ച് നില്‍ക്കുന്ന മുര്‍താസ അഹ്മ്മദിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആ മുര്‍താസ സാക്ഷാല്‍ മെസ്സിയെ തന്നെ നേരില്‍ കണ്ടിരിക്കുന്നു. 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ Read More …

ഐ.എസ്.ഐയുടെ പുതിയ തലവന്‍ നവീദ് മുക്താര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ പുതിയ തലവനായി ലഫ്. ജനറല്‍ നവീദ് മുക്താറിനെ നിയമിച്ചു. ഐ.എസ്.ഐയിലെ തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം. ലഫ്. ജനറല്‍ റിസ്വാന്‍ അക്തറിന്റെ പകരക്കാരനായാണ് മുക്താര്‍ സുപ്രധാന പദവിയിലെത്തുന്നത്. റിസ്വാന്‍ അക്തറിനെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി അധ്യക്ഷനായി നിയോഗിച്ചു. പാക് സൈന്യത്തിലെ സുപ്രധാന പദവികളില്‍ ഒന്നാണ് ഐ.എസ്.ഐയുടെ Read More …