നിശാക്ലബ് ആക്രമണം; മുഖ്യപ്രതി പിടിയില്‍

ഇസ്താംബുള്‍: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും തിങ്കളാഴ്ച പിടിയിലായത്. ഇയാള്‍ക്കൊപ്പം കിര്‍ഗിസ് വംശജരായ ഒരു പുരുഷനും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്താംബുളിലെ റെയ്‌ന നിശാക്ലബില്‍ Read More …

ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്‍ ഇസ്ലാമിലേക്ക്

ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ അറബി സൂക്തങ്ങളാണ് നിറയുന്നത്.സൗദി സുഹൃത്ത് സമ്മാനമായി നല്‍കിയ ഖുറാന്‍ ജീവിതവീക്ഷണം മാറ്റിയതിനെ തുടര്‍ന്ന് ഈ അഭിനേത്രി പൂര്‍ണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 30കാരിയായ ലോഹന്‍ ഇതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ ഇന്‍സ്റ്റാഗ്രാമിലെ തന്റെ എല്ലാ ചിത്രങ്ങളും Read More …

മൂന്നു കുട്ടികളെ കൊലപ്പെടുത്തി മാതാവ്

കാന്‍ബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വര്‍ഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം. തെക്കു–കിഴക്കന്‍ മെല്‍ബണില്‍ 2015 ഏപ്രിലിലായിരുന്നു സംഭവം. അക്കോണ്‍ ഗോഡെ എന്ന 37 വയസുകാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്. ഒരു വയസുകാരി ബോള്‍, നാലുവയസുള്ള ഇരട്ടകളായിരുന്ന ഹാങ്കെര്‍, മന്‍ദിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് Read More …

അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ ഹങ്കേറിയന്‍ മാധ്യമപ്രവര്‍ത്തകയെ കോടതി ശിക്ഷിച്ചു

സൂറിച്ച്: അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ ഹങ്കേറിയന്‍ മാധ്യമപ്രവര്‍ത്തകയെ കോടതി ശിക്ഷിച്ചു. സ്വകാര്യ ചാനലിലെ ജീവനക്കാരിയായ പേട്ര ലാസ്ലോ (41) യെയാണ് കോടതി ശിക്ഷിച്ചത്. ഹങ്കേറിയന്‍ നഗരമായ സെഗെഡിലെ കോടതി മൂന്നു വര്‍ഷം നല്ലനടപ്പാണ് വിധിച്ചത്. ശിക്ഷാ കാലയളവില്‍ പേട്രയില്‍നിന്നും കുറ്റകരമായ പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍പാടില്ലെന്ന് കോടതി ഉത്തരവിട്ടു. അഭയാര്‍ഥികള്‍ കൂട്ടത്തോടെ കുതിച്ചുവന്നപ്പോള്‍ പേടികൊണ്ട് സ്വയരക്ഷക്ക് ചെയ്തതാണെന്ന് പേട്ര Read More …

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടു; വ്യാപാരി ടിപ്പ് നല്കിയത് ഒരു ലക്ഷം

ലണ്ടന്‍: ഇന്ത്യന്‍വിഭവങ്ങള്‍ തേടി ബ്രിട്ടനില്‍ നിരവധി തദ്ദേശീയ റസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും  ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ച വ്യക്തി നല്‍കിയ ടിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എകദേശം 1 ലക്ഷം രൂപയാണ് ഇഷ്ടഭക്ഷണം ആസ്വദിച്ച ശേഷം  ടിപ്പായി നല്‍കിയിരിക്കുന്നത്. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ Read More …

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് മീഡിയ ഷെയറിംഗില്‍ പുതിയ പ്രത്യേകത അവതരിപ്പിച്ചു. വിവിധ സന്ദേശ കൈമാറ്റ അപ്ലികേഷനുകളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ജിഫ് ഗ്യാലറിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അതേ സമയം വാട്ട്‌സ്ആപ്പ് മീഡിയ ഷെയറിംഗ് ലിമിറ്റ് 10 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.17.6 ഉപയോഗിക്കുന്നവര്‍ക്ക് ഇത് Read More …

അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകും. വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒബാമ പറഞ്ഞു. നിയമങ്ങള്‍ മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലെ കൂടുതല്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്തമാക്കി.8 Read More …

മുഖ്യഉപദേഷ്ടാവായി ട്രംപ് മരുമകനെ നിയമിച്ചു

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിച്ചു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ്ഹൗസിലെ മുഖ്യ ഉപദേശകളില്‍ ഒരാളായി ട്രംപ് നിയമിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന ജാരേദ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദ്. അതേസമയം, Read More …