‘വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുത്’

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിന്റെ അധികാരിയായി Read More …

കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സേനയുടെ അഖ്‌നൂര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ഉപവിഭാഗമാണ് ജിആര്‍ഇഎഫ്.

സിറിയയിലെ ട്രക്ക് ബോംബ് സ്‌ഫോടനം; മരണം 48 ആയി

ബെയ്‌റൂട്ട്: സിറിയയില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 48 പേര്‍ മരിച്ചു. തുര്‍ക്കി അതിര്‍ത്തി പങ്കിടുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമായ അസാസില്‍ വലിയ ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ബോംബ് സ്‌ഫോടനത്തിലാണ് 48 പേര്‍ കൊല്ലപ്പെട്ടു. പലരുടേയും നില അതീവ ഗുരുതരമാണ്. ശനിയാഴ്ച പ്രദേശത്തുള്ള ചന്തയോട് ചേര്‍ന്ന കിടക്കുന്ന ഇസ്ലാമിക കോടതിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. കോടതി ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു. Read More …

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ (43)യെ നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഷായ്ക്കുണ്ട്. രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1970 കളിലാണ് Read More …

ഹില്ലരി ക്ലിന്റനും ബുഷും പങ്കെടുക്കും

വാഷിംഗിടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഭാര്യയും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ് അദേഹത്തിന്റെ ഭാര്യ ലോറ എന്നിവരും പങ്കെടുക്കും.   എന്നാല്‍ പ്രായാധിക്യത്താല്‍ ജോര്‍ജ് എച്ച്ഡബ്യു ബുഷ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചു.. ജനുവരി Read More …

ഹോളിവുഡ് ബോര്‍ഡിന്റെ ‘പേരുമാറ്റി’

ലോസ് ആഞ്ചലസ്: അമേരിക്കയുടെ സാംസ്‌കാരിക പ്രതീകങ്ങളില്‍ ഒന്നായ ഹോളിവുഡിന്റെ ‘പേരുമാറ്റി’. ലോസ് ആഞ്ചലസിലെ ‘ഹോളിവുഡ്’ എന്ന ബോര്‍ഡ് തിരുത്തി ‘ഹോളിവീഡ്’ എന്നാക്കി മാറ്റുകയാണു ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കുറച്ചുപേര്‍ ചേര്‍ന്നു ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ Read More …

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍. രാജ്യത്തിന്റെ സൈനിക ശേഷിയോട് ഏറ്റുമുട്ടാനാവില്ലെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം ശക്തമായിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സഹായത്തോടെ യു എസ് നടത്തുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്വയരക്ഷക്ക് ആണവായുധമടക്കം സൈനിക ശേഷി വര്‍ധിപ്പിക്കും. Read More …

ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസ

ന്യൂയോര്‍ക്ക്: തന്റെ ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചതിന് ശേഷമാണ് Read More …