ഇവിടെ സ്വവര്‍ഗ വിവാഹത്തിന് അനുമതി, കുട്ടികളെ ദത്തെടുക്കുന്നതിനും അംഗീകാരം

തായ്‌പെയ്: സ്വവര്‍ഗ വിവാഹം തായ്‌വാനില്‍ ഇനി നിയമവിധേയം. ഇതുസംബന്ധിച്ച ബില്‍ 27നെതിരെ 66 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റില്‍ പാസായത്. ഇതോടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌വാന്‍. ബില്‍ പാസാക്കിയതോടെ ഇനി വിവാഹം സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യാം. അതേസമയം ഇങ്ങനെ വിവാഹം കഴിക്കുന്ന ദമ്ബതികള്‍ക്ക് കടുത്ത ഉപാധികളോടെ കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിനും അംഗീകാരമായി. Read More …

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ; മേയ് 30 വരെ നീട്ടി പാകിസ്ഥാന്‍

ലഹോര്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടീ വച്ച്‌ പാകിസ്ഥാന്‍. ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തില്‍ മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. പാക് അതിര്‍ത്തിയിലെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാക് – വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്ലാന്‍ഡ്, മലേഷ്യ എന്നിവയ്ക്കൊഴികെ മറ്റുരാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച്‌ Read More …

രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി

പാരീസ്: രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. 17 രോഗികളിലാണ് ഇയാള്‍ വിഷം കുത്തിവെച്ചത്. ഇതില്‍ ഒമ്ബത് പേര്‍ മരിച്ചു. അനസ്‌തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാള്‍ക്കെതിരെയാണ് രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്നാരോപണം ഉയര്‍ന്നിരിക്കുന്നത്. മുമ്ബ് ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. 2017ലാണ് ഇയാള്‍ക്കെതിരെ രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന ആരോപണം Read More …

ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങി കുവൈറ്റ്. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്‌ലര്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. റമദാന്‍ മാസം കഴിയുന്നതോടെ പരിശോധനകളുള്‍പ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പല്‍ Read More …

വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

അബുദാബി: വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം രാജമുരുകന്‍ പറഞ്ഞത്. ദില്ലി-മിലാന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനി മരിച്ചത്. യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം Read More …

കൊളംബോ മുസ്ലീം വിരുദ്ധ കലാപം : ഒരാള്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിലെ മുസ്ലീം വിരുദ്ധ കലാപത്തില്‍ 45 വയസ്സുകാരനായ ഒരു മരപ്പണിക്കാരന്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് ശേഷം നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. മരകായുധങ്ങളുമായി ഇയാളുടെ വര്‍ക്ക് ഷോപ്പിലെത്തിയ ആക്രമകാരികള്‍ ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെയാണ് കലാപം Read More …

ചൈനീസ് റഷ്യന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൊണാള്‍ഡ് ഡ്രംപ്

വാഷിങ്ടണ്‍: ചൈനീസ് റഷ്യന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച സംഘടിപ്പിക്കുക. മുമ്ബ് വ്യവസായവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടെങ്കിലും ഇനിയുള്ള ചര്‍ച്ച വിജയിക്കും എന്ന ശുഭ പ്രതീക്ഷയാണ് ട്രംപ് പങ്ക് വെക്കുന്നത്. ചൈന ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫ് Read More …

ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശിയായ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്.ഭാര്യ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ ലോറന്‍സ് ബ്രാന്‍ഡ് എന്നയാളെയാണ് റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2018-ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം നടന്നത്. കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയ്ക്കു കുത്തേറ്റു. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടര്‍ന്ന് മറ്റൊരു Read More …