Category: World
ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം
ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. തായ്വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്.കപ്പലുകളില്‍ സ്‌ഫോടനം നടന്നുവെന്നും തീപിടിച്ചുവെന്നും ഉമസ്ഥരായ കമ്ബനികളാണ് അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനായിരുന്നു സന്ദേശം. മേഖലയില്‍ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ടെന്നും ഉടന്‍ സഹായമെത്തിക്കുമെന്നും അറിയിച്ചു.കപ്പലുകള്‍ക്ക് നേരയുണ്ടായ ആക്രമണം അമേരിക്കയും ബ്രിട്ടനും സ്ഥിരീകരിച്ചു. സൗദിയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് Read More …
ഫ്രഞ്ച് ഓപ്പണ്‍ : ആഷ്ലി ബാര്‍ട്ടി മാഡിസണ്‍ കീസിനിയെ തോല്‍പ്പിച്ചു
റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ലിന്‍ഡ കോളിന്‍സ് സ്മിത്തിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്തിനെ (57) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ജൂണ്‍ 4 ന് അവര്‍ താമസിച്ചിരുന്ന വീട്ടില്‍ അഴുകിയ നിലയിലാണ് ജഡം കണ്ടെത്തിയത്. മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
വടക്കന്‍ ഓസ്ട്രേലിയയില്‍ വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
സിഡ്നി: വടക്കന്‍ ഓസ്ട്രേലിയയില്‍ വെടിവയ്പ്പ്. ഡാര്വിന് നഗരത്തിലെ ഹോട്ടലില്‍ നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നാല്പത്തഞ്ചുകാരനായ അക്രമിയെ പോലീസ് പിടികൂടി. അക്രമത്തെ പ്രധാനമന്ത്രി സ്കോട് മോറീസണ്‍ അപലപിച്ചു. ഹോട്ടലിലെ മുറികളില്‍ കയറിയിറങ്ങി അവിടെ കാണപ്പെട്ടവരുടെ നേര്‍ക്ക് നിറയൊഴിച്ചശേഷം അക്രമി രക്ഷപെടുകയായിരുന്നു.. ഒരു മണിക്കൂറിനു ശേഷമാണ് ഇയാളെ പിടികൂടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ Read More …
ബ്രിട്ടനുമായി വന്‍ വാണിജ്യകരാറുണ്ടാക്കാന് തയാറാണ്; ഡൊണാള്‍ഡ് ട്രംപ്
ലണ്ടന്‍: ബ്രിട്ടനുമായി വന്‍ വാണിജ്യകരാറുണ്ടാക്കാന് അമേരിക്ക തയാറാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രെക്സിറ്റ് ബ്രിട്ടനു നല്ലതാണെന്നും അതു സംഭവിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.യുഎസുമായി വാണിജ്യകരാറുണ്ടാക്കുന്നതുവരെ അധികാരത്തില്‍ തുടരാന്‍ നേരത്തേ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നടന്ന ബിസിനസ് മീറ്റിംഗില്‍ ട്രംപ് മേയോട് ആവശ്യപ്പെട്ടു. വാക്കു പാലിക്കണമെന്നു Read More …
ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്; ഇന്ത്യക്കും ചൈനക്കും താക്കീതായി അമേരിക്കയുടെ മുന്നറിയിപ്പ്
ദില്ലി: ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി. ഇത് ഇന്ത്യക്കും ചൈനക്കുമുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു. ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന Read More …
ഇന്ത്യന്‍ സ്വദേശി യു.എന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍
ന്യൂയോര്‍ക്: ഇന്ത്യന്‍ സ്വദേശി അനിത ഭാട്ടിയയെ ഐക്യരാഷ്ട്രസഭയുടെ ലിംഗസമത്വ, സ്ത്രീശാക്തീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അേന്റാണിയോ ഗുട്ടെറസാണ് ഈ പദവിയിലേക്ക് നിയമിച്ചത്. െകാല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രബിരുദം നേടിയ അനിത, യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത് .
