Category: World
ലോകസമാധാനം : മാനവ സൗഹാര്‍ദ രേഖയില്‍ മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും ഒപ്പുവെച്ചു
അബുദാബി : ലോകമൊട്ടാകെ സമാധാനവും മാനവ സാഹോദര്യവും ശക്തിപ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള മാനവ സൗഹാര്‍ദ രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബും ഒപ്പുവെച്ചു. തിങ്കളാഴ്ച അബൂദബി ഫൗണ്ടേഴ്സ് മെമോറിയലില്‍ മാനവ സൗഹാര്‍ദ ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഇരുവരും രേഖയില്‍ ഒപ്പിട്ടത്.
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി
ലണ്ടന്‍: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടണിലെ Read More …
യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന
ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഐസിസി ഏകദിന റാങ്കിംഗിന്റെ തലപ്പത്തെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. 105, 90*, 1 എന്നിങ്ങനെയുള്ള താരത്തിന്റെ സ്കോറുകളാണ് റാങ്കിംഗില്‍ മുന്നിലെത്തുവാന്‍ സഹായിച്ചത്. പരമ്ബര 2-1നു ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സ്മൃതിയായിരുന്നു പരമ്ബരയില്‍ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയ താരം. ഓസ്ട്രേലിയയുടെ എല്‍സെ പെറി, മെഗ് ലാന്നിംഗ് എന്നിവരാണ് റാങ്കിംഗില്‍ രണ്ടും Read More …
റഷ്യയുമായുള്ള ആണവായുധ നിരോധന കരാര്‍; പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
വാഷിങ്ടണ്‍ ഡിസി; റഷ്യയുമായുള്ള ആണവായുധ നിരോധന കരാറില്‍ നിന്ന് പിന്മാറാനൊരുങ്ങി അമേരിക്ക. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ നിരന്തരം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസ് പിന്‍വലിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1987ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1987-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന Read More …
കുവൈത്തില്‍ ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സിന് ഓണ്‍ലൈന്‍ സംവിധാനം
കുവൈത്ത് : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാക്കുന്ന പദ്ധതി ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. പരീക്ഷണത്തില്‍ സാങ്കേതിക തകരാറുകളൊന്നും ഉണ്ടായില്ല. സ്വദേശികളുടെ ലൈസന്‍സ് സംബന്ധിച്ച് ഇടപാടുകള്‍ രണ്ടു മാസത്തിനകം ഓണ്‍ലൈനാക്കും. ഇതിന് മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാന്‍ അനുവദിച്ചത്. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ Read More …
ഇന്ത്യയെ എറിഞ്ഞൊതുക്കി ബോള്‍ട്ട്; വെറും 92 റണ്‍സിന് പുറത്ത്
ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്റ്ഹോമുമാണ് ഇന്ത്യയെ തകര്‍ത്തത്. വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ബോള്‍ട്ടിന്റെ പ്രകടനം. 18 റണ്‍സ് നേടി പുറത്താകാതെനിന്ന യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ Read More …
