ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക Read More …
