ആലുവാ നഗരത്തിലെ ലോഡ്‌ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി.

കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്‌ജിലാണ് അർധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്‌ജ് ജീവനക്കാർ പറയുന്നു. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്‌ജിൽ എത്തിയത്. മുറിയിൽ വെച്ച് Read More …

ഒരുമാസം നീണ്ടു നില്‍ക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ 21 സിറ്റിംഗ്

പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപിൻ്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പഹൽഗാം ഭീകരാക്രമണം Read More …

ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നടന്നു.

ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നടന്നു. രാജ്ഭവനിലെത്തിയാണ് ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭാരതാംബ Read More …

സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി വൻ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തി വിജിലൻസ്.

21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജൻ്റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ ഈ പണം കൈപ്പറ്റിയത്. ഗൂഗിൾ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്ക്രീൻഷോട്ടുകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ശനിയാഴ്ച‌ വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ട‌ർ മനോജ് എബ്രഹാമിന്റെ നിർദേശ Read More …

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

“മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ് എന്ന് സതീശൻ പറഞ്ഞു ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവനയിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം അതിൽ നിന്നും പിൻമാറണമെന്ന് അപേക്ഷിക്കുകയാണ് എന്നും Read More …

പത്തനംതിട്ടയിൽ വൃദ്ധനെ വീട്ടിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ഡിവൈഎഫ്ഐ നേതൃത്വമെത്തിയാണ് വൃദ്ധനെ ആശുപത്രിയിലാക്കിയത്. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ ആവശ നിലയിൽ കണ്ടെത്തിയത്. ബന്ധുവായ യൂത്ത് കോൺഗ്രസ് നേതാവ് സോമനിൽ നിന്നും സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്ഐയുടെ പരാതി. സോമനിൽ നിന്നും സുമേഷ് സ്വത്ത് തട്ടിയെടുത്തതായി ഡിവൈഎഫ്ഐ പരാതി നൽകി. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് Read More …

നിപയിൽ ആശ്വാസം, പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരണം

നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെ​ഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ Read More …

ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം;വിധി എഴുതാനോ കേസിലെ തീർപ്പ് എഴുത്തിനോ എഐ ഉപയോഗിക്കരുത്.

കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറൻസിനും മറ്റും Read More …