വൈദ്യുതി ആഘാതം മൂലം വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

വൈദ്യുതിവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും മിഥുന്റെ മരണത്തിൽ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകില്ലായിരുന്നു. മുഖ്യമന്ത്രിയോട് അടക്കം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയെ കുറ്റവാളി ആക്കാനാണ് അധികൃതരും സർക്കാരും ശ്രമിക്കുന്നത്.ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് Read More …

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽഗാന്ധി

കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനവും, വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 വർഷത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്ര മാത്രം തന്നെ സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ക്രിമിനൽ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ Read More …

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

നേരത്തെ തന്നെ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു. വീഴ്ച കെ എസ് ഇ ബിക്കും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രതികരണം. ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത്? ഇത്തരം അപകടകരമായ വൈദ്യുത ലൈൻ മാറ്റാൻ കഴിയാത്തത് ജനങ്ങളുടെ എതിർപ്പ് കാരണമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി. സംഭവത്തിൽ ആരാണ് കുറ്റക്കാരെന്ന് പറയാൻ പറ്റില്ല. വിശദമായ അന്വേഷണം നടത്തണം. Read More …

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേല്‍ തകർത്തത്ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാലിന്‌ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ അഹ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്‌ പുരോഹിതൻമാർ ഉള്‍പ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസകേന്ദ്രമായ അല്‍ Read More …

മുഴുവന്‍ എയ്ഡഡ് മാനേജുമെന്റ് സ്‌കൂള്‍ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്‌നസ് പരിശോധനയെന്ന് മന്ത്രി ശിവന്‍കുട്ടി.

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. ഓരോ കുട്ടിയെയും ഓരോ അധ്യാപകൻ്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് Read More …

കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലിന്ന് ഓറഞ്ച് അലേർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. Read More …

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവുംസമാധാനവും സാധ്യമാക്കും:സ്വാദിഖലി ശിഹാബ് തങ്ങൾ

ചെമ്മാട് :പണ്ഡിതരുടെയുംമഹല്ല് ഭരണ കർത്താക്കളുടെയും സാധാരണക്കാരുടെയുംകൂട്ടായ പ്രവർത്തനം സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കുമെന്നും ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്ന ദുശശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.ഉലമ ഉമറാ ബന്ധത്തിന്റെനല്ല മാതൃകയാണ് സുന്നി മഹല്ല് ഫെഡറേഷനെന്നും,മഹല്ലുകളിൽ സമസ്തയുടെ സന്ദേശം എത്തിക്കലാണ് എസ്.എം.എഫിന്റെ ദൗത്യമെന്നുംസമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇസ്ലാമിക Read More …

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കേരള സര്‍വകലാശാലയില്‍ ഗവര്‍ണറും വി സിയും ഒരു ഭാഗത്തും റജിസ്ട്രാറും സിന്‍ഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി Read More …