ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്, അ​വ​രി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ടാ​കാം; തന്ത്രിമാരെ പിന്തുണച്ച്‌ മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണെന്നും അ​വര്‍ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ടാ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍. ആ​ല​പ്പു​ഴ​യില്‍ എ​ല്‍.ഡി.എഫ് സംഘടിപ്പിച്ച മ​ഹാബ​ഹു​ജ​ന സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​രണ നി​ല​യി​ല്‍ സര്‍ക്കാ​രു​മാ​യി ത​ന്ത്രി​മാ​ര്‍ ഗു​സ്തി​ക്കു വ​രാ​റി​ല്ല. ത​ന്ത്രി​മാ​രും മ​നു​ഷ്യ​രാ​ണ്. അ​വ​ര്‍​ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത ചി​ന്താ​ഗ​തി​ക്കാ​രു​ണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് ചി​ലര്‍ വ​ഴിതെ​റ്റി പോ​യേ​ക്കാം. ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​കള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ല. ത​ന്ത്രി​സ​മൂ​ഹം മു​ഴു​വ​ന്‍ സര്‍ക്കാരിനെ Read More …

പ്രശ്‌നങ്ങള്‍ അറിയാന്‍ ശബരിമലയിലേയ്ക്ക് കടംകംപള്ളി വിളിച്ചാല്‍ പോകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിക്കൊപ്പം പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതുവരെ പമ്ബയില്‍ പോയിട്ടില്ലെന്നും അദ്ദേഹം വന്നാല്‍ താനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു. നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ Read More …

ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടാ​ന്‍ സ​ഹാ​യ​ത്തി​നു ത​യാ​ര്‍; പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ

ജ​യ്പു​ര്‍: ഭീ​ക​ര​ത​യ്ക്കെ​തി​രേ ഒ​റ്റ​യ്ക്കു പോ​രാ​ടാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ഭീ​ക​ര​ത​യാ​ണു പ്ര​ശ്നം, പാ​ക്കി​സ്ഥാ​ന്‍ അ​ത് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​ക​ട്ടെ. അ​ഫ്ഗാ​നി​സ്ഥാ​ന്‍ യു​എ​സ് സ​ഹാ​യ​ത്തോ​ടെ ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ഒ​റ്റ​യ്ക്കു കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ Read More …

വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസ് സഹകരിക്കണം: കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നാം തീയതി സംസ്ഥാന വ്യാപകമായി നടത്തുന്ന വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസും, യു ഡി എഫും സഹകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ഈ പരിപാടി സ്ത്രീ- പുരുഷ Read More …

ഖഷോഗി വധം: സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് മൈക്കള്‍ പോംപിയോ

വാഷിംഗ്ടണ്‍: സൗദി മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്കള്‍ പോംപിയോ വ്യക്തമാക്കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് സൗദി അറേബ്യയെന്ന പ്രസ്താവനയുമായി പോംപിയോ നേരത്തെ രംഗത്തു വന്നിരുന്നു. ഇറാനിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും ഇറാഖില്‍ Read More …

ശ​ബ​രി​മ​ല​യി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന്; ബി​ജെ​പി ഗ​വ​ര്‍​ണ​റെ ക​ണ്ടു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി കേ​ന്ദ്ര​സം​ഘം ഗ​വ​ര്‍​ണ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. ശ​ബ​രി​മ​ല​യി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെ​ന്നും വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​രോ​ജ് പാ​ണ്ഡേ, പ്ര​ഹ്ലാ​ദ് ജോ​ഷി എം​പി, പ​ട്ടി​ക ജാ​തി മോ​ര്‍​ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ശ​ങ്ക​ര്‍ എം​പി, ന​ളി​ന്‍​കു​മാ​ര്‍ കാ​ട്ടീ​ല്‍ എം​പി എ​ന്നി​വ​രാ​ണു കേ​ന്ദ്ര Read More …

ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. ലഹരിക്കടിമയായ നബീല്‍ ഇബ്രാഹിമാണ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്‌. കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട നബീലിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അനുജന്‍ ഏഴു Read More …

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള കേന്ദ്രനീക്കത്തെ എതിര്‍ക്കും: ബിനോയ് വിശ്വം എം.പി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ രാജ്യ താല്‍പര്യത്തെ അപകടപ്പെടുത്തും. തിരുവനന്തപുരം, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, കള്‌നൗ, ഗുവഹാത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് ഇതിനോടകം സ്വകാര്.യ Read More …