Author: kerala-live
രഥയാത്രയ്ക്കു തടസംനിന്നാല്‍ ചതച്ചരയ്ക്കും; ഭീഷണിയുമായി ബിജെപി നേതാവ്
മാള്‍ഡ: പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനൊരുങ്ങുന്ന രഥയാത്രയ്ക്കു തടസം നില്‍ക്കുന്നവരെ ചതച്ചരയ്ക്കുമെന്നു ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. മാള്‍ഡയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണു ബിജെപി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ഭീഷണി മുഴക്കിയത്. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാന്‍ ശ്രമിക്കുന്നവരെ രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചതച്ചരയ്ക്കും- ലോക്കറ്റ് പറഞ്ഞു. ഇത് Read More …
അമിത് ഷായുടെത് പേര്‍ഷ്യന്‍ പേര്, ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണം;ഇര്ഫാന് ഹബീബ്
ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെത് പേര്‍ഷ്യന്‍ പേരാണെന്ന് ചരിത്രകാരനായ ഇര്ഫാന് ഹബീബ്. അമിത് ഷായുടെ പേരിലെ ഷാ എന്നത് പേര്‍ഷ്യയില്‍ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് മുറവിളിക്കുട്ടുന്ന ബിജെപിക്കാര്‍ ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഹബീബ് പറഞ്ഞു. ‘ഗുജറാത്ത് എന്ന പേര് Read More …
ഷാജിക്ക് മാത്രമല്ല, വീണയ്ക്കും കുരുക്ക്: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം
കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചെങ്കിലും കേസിലെ വ്യവഹാരങ്ങള്‍ ഇനിയും നീളുമെന്ന് ഉറപ്പാണ്. അതേസമയം, സമാനമായ കുരുക്കില്‍ പെട്ടിരിക്കുകയാണ് വീണ ജോര്‍ജ് എം.എല്‍.എയും. മതചിഹ്നങ്ങള്‍ Read More …
തെരഞ്ഞെടുപ്പ്: സോണിയഗാന്ധി തെലുങ്കാനയിലേക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി യുപിഎ അധ്യക്ഷ സോണിയഗാന്ധി എത്തുന്നു. നവംബര്‍ 23നാണ് സോണിയഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തെലുങ്കാനയില്‍ എത്തുന്നത്. വാറംഗലില്‍ നടക്കുന്ന റാലിയെയും സോണിയ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തെലുങ്കാനയില്‍ എത്തുന്നുണ്ട്. മഹ്ബുബ്നഗറിലും ഖമ്മാമിലുമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നവംബര്‍ 28, Read More …
ബന്ധു നിയമനങ്ങളുടെ വിവാദക്കുരുക്കില്‍ പിണറായി സര്‍ക്കാര്‍
ബന്ധു നിയമനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാറിനു മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെ തസ്തിക തലവേദന സ്യഷ്ടിക്കുന്നു. വിവാദത്തിനു പിന്നാലെ വിവാദം മൂടിയ സര്‍ക്കാരിന്റെ ഭരണത്തില്‍ ഉള്ളില്‍ തന്നെ അസംത്യപ്തി . മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം വിവാദമായതിനു പിന്നാലെ,അടുത്ത ബന്ദി നിയമനം വിവാദമാകുന്നു.മന്ത്രിയുടെ ഭാര്യ ജൂബിലി നവപ്രഭയെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ചതുതന്നെ Read More …
സവര്ക്കറല്ലേ നിങ്ങളുടെ നേതാവ്, കോണ്‍ഗ്രസിനെ ദേശീയത പഠിപ്പിക്കരുത്: രാഹുല്‍
ബസ്തര്‍: നഗര മാവോവാദികള്‍ക്കു കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയില്‍നിന്നു ദേശീയതയെക്കുറിച്ച് പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്നും ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ് നേതാക്കളെയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ മോദി ആരോപണം ഉന്നയിച്ച ജഗ്ദല്‍പൂരിലെ അതേ വേദിയിലാണ് രാഹുല്‍ മറുപടി നല്‍കിയത്. നന്ദകുമാര്‍ പട്ടേല്‍, Read More …
വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ട: ഹിന്ദു പാര്‍ലമെന്റ്
വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബി.ജെ.പി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ മുതലെടുപ്പിന് തടസ്സമായിട്ടുണ്ട്. ഇതില്‍ രോഷം പൂണ്ട ബിജെപിക്കാര്‍ ഹിന്ദു പാര്‍ലമെന്റിനെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയതായും സംഘടനയുടെ വക്താവ് കൂടിയായ ജനറല്‍ സെക്രട്ടറി സി പി സുഗതന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. Read More …
