Author: kerala-live
ഫിലിപ്പൈനിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ; 4 മരണം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയിലെ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ നാല് മരണം. മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിച്ചു. ചിലരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. മനില പവിലിയന് ഹോട്ടല്‍ ആന്‍ഡ് കാസിനോയിലാണ് അപകടമുണ്ടായത്. അതേസമയം 19 പേരെകുറിച്ച് വിവരമൊന്നുമില്ലെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന Read More …
എന്‍സിപിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയെന്ന് ടിപി പീതാംബരന്
കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന നേതാവ് ടിപി പീതാംബരന് താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല നല്‍കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നേരത്തമുതല്‍ തോമസ് ചാണ്ടി – ശശീന്ദ്രന് Read More …
പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറക്കാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു
ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപണ വിധേയന്
കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് മാതൃഭൂമീ ന്യൂസിനോട് പറഞ്ഞു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്. രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ Read More …
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍; പണം വാങ്ങി രണ്ടാം ഭാര്യയെ പീഡിപ്പിച്ച ശേഷം പ്രതി കടന്നു കളഞ്ഞു: പിന്നെ സംഭവിച്ചത് ഇങ്ങനെ
ചെന്നൈ: രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ ആദ്യ ഭാര്യ ക്വട്ടേഷന്‍ നല്കി . പിന്നെ സംഭവിച്ചതു നാടകീയ രംഗങ്ങള്‍. ആദ്യ ഭാര്യയുടെ കൈയില്‍ നിന്നു ക്വട്ടേഷന്‍ തുകയായ അരലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ടാം ഭാര്യയുടെ അടുതെത്തി കാത്തി മുനയില്‍ നിര്‍ത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നു കളഞ്ഞു. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ Read More …
സൗദിയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജിദ്ദയില്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ വിശ്രമകേന്ദ്രത്തിലെ നീന്തല്‍കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
ജോലി ഉറപ്പ് : പക്ഷേ സഹകരിക്കണം : ഇന്റര്‍വ്യൂവിന് വന്ന യുവതിയോട് വകുപ്പ് മേധാവി
മലപ്പുറം: തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലിക നിയമനത്തിന് ഇന്‍ര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയോട് വകുപ്പു മേധാവി അശ്ലീലമായി പെരുമാറിയതായി പരാതി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്കിയ വകുപ്പ് മേധാവി രാത്രിയിലടക്കം ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിച്ചതായും യുവതിയുടെ പരാതി. ജോലി ശരിയാക്കിത്തരാന്‍ കണ്ടറിയണമെന്നും വകുപ്പ് മേധാവി പറഞ്ഞതായി യുവതി പറയുന്നു. വിഷയം യുവതി വീട്ടുകാരോട് പറഞ്ഞതോടെ വീട്ടുകാര്‍ Read More …
