Author: kerala-live
തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോപണ വിധേയരായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എം.എല്‍.എയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി തോമസ് ചാണ്ടിയും വാട്ടര്‍ തീം പാര്ക്കിന് വേണ്ടി പി.വി അന്‍വറും നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബലറാം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.എല്‍.എയെയും മന്ത്രിയെയും Read More …
എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ആഗസ്റ്റ് 19 ലേക്ക് മാറ്റി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സുനിയുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി
ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി ആശുപത്രി വിട്ടു
ചെന്നൈ: ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി വസതിയിലേക്ക് മടങ്ങി. ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം ഭക്ഷണം കഴിക്കുന്നതിനായിയിട്ട പി.ഇ.ജി ട്യൂബ് മാറ്റുന്നതിന് ബുധനാഴ്ച രാവിലെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം. ഡിസംബറില്‍ അണുബാധയെ തുടര്‍ന്ന് Read More …
‘മാഡം’ സിനിമാനടിയെന്ന് ആവര്‍ത്തിച്ച് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ ‘മാഡം’ ആരാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, മാഡത്തെ കുറിച്ച് ചോദിച്ചെങ്കിലും അത് സിനിമാ നടി മാത്രമാണെന്നായിരുന്നു പള്‍സര്‍ സുനി ആവര്‍ത്തിച്ചത്. മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുന്‍പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ Read More …
പാക് പൗരന്മാര്ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തി വിദഗ്ധ ചികിത്സ നേടാനായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന പാകിസ്താന് പൗരന്മാര്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. അപേക്ഷ നല്കി കാത്തിരിക്കുന്ന എല്ലാ പാക് പൗരന്മാര്ക്കും മെഡിക്കല്‍ വിസ ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. പാക് പൗരന്മാര്ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ Read More …
ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഇവയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ചിഹ്നത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിന് വഴിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോരഖ്പുര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ദേശീയതയില്‍ വിഷമോ വെളളമോ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതാണെന്നും ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളില്‍ Read More …
