കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി വചാരണക്കോടതി ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സംഭവം സംസ്ഥാനത്തെ മൊത്തം ബാധിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ സംഭവം അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കി. കോവിഡ് Read More …

അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി പതിനൊന്നിലേക്ക് മാറ്റി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പതിനൊന്നിലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയ കാരണങ്ങളാലാണ് ലീഗ് നേതാവായ തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്ബതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നുമാണ് Read More …

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ വിലക്കിയ നടപടിക്ക് താല്‍ക്കാലിക സ്റ്റേ

കൊച്ചി: പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ(പിഡബ്ല്യൂസി) വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന പിഡബ്ല്യൂസിയുടെ വാദം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് പി വി ആശയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമനങ്ങളിലെ സുതാര്യത കുറവാണെന്നും, യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നും ആരോപിച്ചായിരുന്നു സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് ഐടി പദ്ധതികളില്‍ Read More …

ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ Read More …

സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുത് ; രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് Read More …

കോവിഡ് രോഗിയെ പീഡിപ്പിച്ചുവെന്ന കേസ്; പ്രതിക്ക് അനുകൂലമായി ഇരയുടെ സത്യവാങ്മൂലം

കൊച്ചി: തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ വഴിതിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും ഇര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ Read More …

പോലീസ് നിയമ ഭേദഗതി: ബിജെപി ഹൈക്കോടതിയിലേക്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി ബിജെപി. നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പായ 118-എ ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് Read More …

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം Read More …