നീറ്റ് പരീക്ഷ തട്ടിപ്പ്; മലയാളി വിദ്യാര്‍ഥിയും രക്ഷിതാവും അറസ്റ്റില്‍
നീറ്റ് പരീക്ഷാ തട്ടിപ്പില്‍ മലയാളി വിദ്യാര്‍ഥിയും രക്ഷിതാവും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ് എന്നിവരാണ് പിടിയിലായത്. ചെന്നൈ എസ്‌ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. കേസില്‍ ഇതുവരെ അറസ്റ്റിലായത് നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. തമിഴ്നാട് സിബിസിഐഡി അറസ്റ്റു ചെയ്ത എല്ലാവരും റിമാന്‍ഡിലാണ്. നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കേസിലെ മുഖ്യസൂത്രധാരന്‍ മലയാളിയാണെന്ന് കണ്ടെത്തിയിരുന്നു. Read More …
