ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിച്ച് രാഹുല്‍

ജാഗണ്‍: ആര്‍.എസ്.എസിന്‍റെയും ബിജെപിയുടെയും വിഷ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് വിമര്‍ശനത്തിനാധാരം. പൊതുകുളത്തില്‍ കുളിച്ചതിന് മൂന്ന് ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിക്കാന്‍ കാരണമായത്. മാനവികതയുടെ മഹത്വം നഷ്ടപ്പെടുവെന്ന ഈ Read More …

കമിതാക്കള്‍ക്ക്​ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന്​ വധഭീഷണി

ഇടുക്കി: തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ്​ പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്​. വ്യത്യസ്​ത മതവിശ്വാസികളായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പ്​ മൂലം Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്ന് ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി- കൊച്ചി-ദുബായ് വിമാനത്തിലാണിയാള്‍ Read More …

ഗൗരി ലങ്കേഷിനെ വെടിവെച്ചയാള്‍ പിടിയില്‍

ബെംഗളുരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ കര്‍ണാടക പോലീസ് പിടികൂടിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദ്യശ്യങ്ങളിലെ പ്രതികളിലൊരാളുമായി സാമ്യമുള്ളയാളാണ് പിടിയിലായതെന്നാണ് സൂചന. ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയേയും വധിച്ചതെന്ന് Read More …

കൈക്കൂലി കേസില്‍ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍. സംസ്‌ഥാന ജി.എസ്‌.ടി. വകുപ്പിന്റെ ചിറ്റൂര്‍ ഓഫീസിലെ ഉദ്യോഗസ്‌ഥന്‍ ഹബീബ്‌ റഹ്‌മാന്‍(55) ആണ്‌ വിജിലന്‍സിന്റെ പിടിയിലായത്‌. വടവന്നൂര്‍ സ്വദേശി അനന്തകൃഷ്‌ണനെന്ന മുറുക്ക്‌ വ്യാപാരിയില്‍ നിന്ന്‌ 40,000 രൂപ കൈക്കൂലി വാങ്ങവേയാണു ഹബീബ്‌ റഹ്‌മാനെ കൈയോടെ പിടിച്ചത്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. 2012-13 ലെ നികുതി നിര്‍ണയം നടത്തി Read More …

ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും ചാടിയ യുവതിക്ക് ഗുരുതരം; പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്

തിരുവനന്തപുരം: ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്തുചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപം ഞായറാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില്‍വീണ് മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ Read More …

ശബരിമലയ്ക്കടുത്ത് വനത്തില്‍ ചുരിദാറും ബാഗും.. ദുര്‍ഗന്ധം വമിക്കുന്നു! ജസ്നയ്ക്കായി തെരച്ചില്‍ തുടരുന്നു

കോട്ടയം: 80 ദിവസമാകുന്നു കോട്ടയം സ്വദേശിനിയായ ജസ്‌ന മേരി എന്ന പെണ്‍കുട്ടിയെ കാണാതായിട്ട്. കേരളത്തിന് അകത്തും പുറത്തുമെല്ലാം പോലീസും ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തുന്നുവെങ്കിലും ഒരു ഫലവും ഇല്ല. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനഭാഗങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ണായകമായ ഒരു വിവരവും ലഭിക്കുകയുണ്ടായി. ലിത്വേനിയന്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 14 വര്‍ഷം തടവ്

തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് 14 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും . പേരാവൂര്‍ അമ്ബലക്കുഴിയിലെ സുരേഷ് എന്ന കുട്ടനെയാണ് തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി തടവ് Read More …