തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. ജില്‌ളാകളക്ടര്‍ ടി.വി.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുര ുതരമായ പരാമര്‍ശങ്ങള്‍ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഭ ൂസംരക്ഷണനിയമത്തിന്റെ ലംഘനവും ക്രിമിനല്‍കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. Read More …

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന ആവശ്യവുമായി ട്രംപ്

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന് ചൈനയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈക്കാര്യം ചൈന പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നു വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. ഉത്തര കൊറിയയെയും Read More …

ഗുരുവായൂര്‍ തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: കോടിയേരി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് Read More …

ഐവി ശശി മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നല്‍കിയ സംവിധായകന്‍: എകെ ബാലന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ ഒരുക്കുകയും ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഐവി ശശിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകര്‍ഷിക്കുന്ന ഒരുപിടി നല്ല Read More …

ഡല്‍ഹിയില്‍ മലയാളി ഉള്‍പ്പടെ രണ്ടു വിദ്യാര്‍ഥിനികളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ മലയാളി ഉള്‍പ്പടെ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പഠനോപകരണങ്ങള്‍ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാര്‍ക്കറ്റിലേക്ക് പോയി. രാത്രി എട്ടിന് ശേഷവും ഇരുവരും Read More …

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; കാനം

തിരുവനന്തപുരം : സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഊഹാഹോങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാകില്ല. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു.   സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ Read More …

ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി

കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും കലാലയ രാഷട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കൊല്ലം ടൗണ്‍ ഹാളില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവിനെക്കുറിച്ച് പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കില്‍ കോടതിയില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. Read More …

തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമീഷനെ നിശിതമായി വിമശിച്ച് കോണ്‍സ്ര് നേതാവ് പി. ചിദംബരം. അവസാന റാലി നടത്തി പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനുളള അധികാരം നല്‍കുന്നതായി കമീഷന്റെ നടപടി എന്ന് ചിദംബരം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാന്‍ കമീഷന്റെ മേല്‍ സക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ സാന്താ Read More …