ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഇവയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ചിഹ്നത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിന് വഴിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോരഖ്പുര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ദേശീയതയില്‍ വിഷമോ വെളളമോ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതാണെന്നും ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളില്‍ Read More …

ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടികളുടെ കൂട്ട മരണത്തിനിടയാക്കിയ സംഭവത്തില്‍ സ്വമോധായ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനും കഴിയില്ല. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6,622 ജീവനക്കാരെ കുറയ്ക്കുന്നു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറക്കുന്നു. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കുന്നത്. വിആര്‍എസ് വഴിയാണ് പദ്ധതി നടപ്പാക്കുക. ഡിജിറ്റലൈസേഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജോലിക്കാരെ വിവിധ തസ്തിതകളിലേക്ക് മാറ്റി നിയമിച്ചിരുന്നു. ആഗസ്ത് ആറ് വരെയുള്ള കണക്ക് പ്രകാരം ഒരെ സ്ഥലത്തുതന്നെയുള്ള 594 Read More …

നിയമസഭാ മന്ദിരത്തിലും എം.എല്‍.എ ഹോസ്റ്റലിലും മോഷണം

തിരുവനന്തപുരം: അതീവ സുരക്ഷയും കര്‍ശന നിരീക്ഷണവുമുള്ള നിയമസഭാ മന്ദിര വളപ്പിലും എം.എല്‍.എ ഹോസ്റ്റലിലും വന്‍ മോഷണം. മുപ്പതോളം വിലയേറിയ അഗ്‌നി ശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് പല സമയത്തായി കവര്‍ച്ച ചെയ്തത്. 24 മണിക്കൂറും വന്‍ സുരക്ഷ ഒരുക്കിയിട്ടുള്ള ഇവിടങ്ങളില്‍ നടന്ന മോഷണം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, സംഭവം Read More …

വീരേന്ദ്രകുമാറിനെ ജെ.ഡി (യു)ല്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: ജനതാദള്‍(യു)വില്‍ നിന്ന് എം.പി.വീരേന്ദ്രകുമാറിനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം ഒരുങ്ങുന്നു. ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞതിന് പിന്നാലെ നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രി ആയിരുന്നു. നിതീഷിന്റെ ഈ തീരുമാനത്തിനെതിരെ വീരേന്ദ്ര കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് വീരേന്ദ്രകുമാറിനെ ഒഴിവാക്കുന്നത്. അതേസമയം, വീരേന്ദ്രകുമാറിനെ പുറത്താക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തുടരണോയെന്ന് വീരേന്ദ്ര കുമാറിന് തീരുമാനിക്കാം. രാജ്യസഭയില്‍ Read More …

സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ ജയിലിനുള്ളില്‍ തുടരും പിണറായി

തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ ജയിലിനുള്ളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതരായാലും പ്രതികളെ പിടികൂടുമെന്നും പിണറായി പറഞ്ഞു. എല്ലാ പൊലീസ് സ്‌റ്റേഷനിലും വനിത പൊലീസ് ഉണ്ടന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് യുവതിക്ക് ഇന്ത്യന്‍ സഹായം: മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കായി പാക് യുവതിയെ സഹായിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് യുവതി ഫൈസ തന്‍വീറിനു ഇന്ത്യയില്‍ വിദഗ്ധ ചികിത്സ തേടുന്നതിനായി മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് അപേക്ഷിച്ച് പാക് യുവതി ഫൈസ തന്‍വീര്‍ സുഷമയെ സമീപിച്ചിരുന്നു. ഇന്ത്യ 70ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന അവസരത്തില്‍ തനിക്കു Read More …

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പദ്ധതിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് എം.എം ഹസന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായ നിലപാട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. അതിരപ്പിള്ളിയിലെ പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോമറുകള്‍ Read More …