കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് Read More …

ജമ്മു കശ്മീരില്‍ പാക് പ്രകോപനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കശ്മീരിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായിരുന്നു ആക്രമണം. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ Read More …

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കും

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് പാരിതോഷികം. സ്വര്‍ണം നേടിയ താരങ്ങള്‍ക്കു പത്ത് ലക്ഷവും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ Read More …

നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പള്‍സര്‍ പ്രതീഷിന് നല്‍കിയെന്നാണ് നിഗമനം. അഭിഭാഷകന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

‘അമ്മ’ കൈവിട്ടിട്ടും ദിലീപിനെ കൈവിടാതെ താരങ്ങള്‍, നിരപരാധിത്വം തെളിയിക്കുമെന്ന

കൊച്ചി: മാധ്യമങ്ങള്‍ കൊടും ക്രിമിനലായി ചിത്രീകരിച്ചിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ‘അമ്മ’ തന്നെ പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ താരപ്പട. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അഴിക്കുള്ളിലായതില്‍ വിഷമിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സിനിമാ പ്രവര്‍ത്തകരും. സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കി സാമൂഹ്യപ്രശ്‌നങ്ങളിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും Read More …

അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ രാജിവയ്ക്കണം

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ നടന്‍ ദിലീപിനെ ഇവര്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്കെതിരേ നിലപാടെടുക്കുന്നതില്‍ സിപിഎം മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം പൊലീസിനുണ്ട്

കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ആവശ്യമെങ്കില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലീസിനു സര്‍ക്കാര്‍ നല്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെ കൂടാതെ കേസുമായി ബന്ധമുള്ള എല്ലാവരെയും പൊലീസിന് പിടികൂടാന്‍ സാധിക്കുമെന്നും ദിലീപിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസില്‍ ഗൂഢാലോചന ഇല്ലെന്ന Read More …

‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനമവുമായി വി.എസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരസംഘടനനയായ അമ്മയെ വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണെന്ന് വി.എസ് പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുന്ന ലഹരി വ്യവസായത്തെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.