നഴ്‌സുമാര്‍ സമരം നിര്‍ത്തി ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വേതന വ്യവസ്ഥകളെപ്പറ്റി അതിനുശേഷം ചര്‍ച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നഴ്‌സുമാരുടെ സമരം ശരിയായ നടപടിയല്ല കോടിയേരി

തിരുവനന്തപുരം: നഴ്‌സുമാര്‍ നിലവില്‍ നടത്തി വരുന്ന സമരം ശരിയായ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവശ്യ സര്‍വീസായ ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ച് മാത്രമേ നടത്താന്‍ പാടുള്ളുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാലെ ചര്‍ച്ചയ്ക്കുള്ളൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനു തൊട്ടു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം ‘ആശുപത്രികള്‍ Read More …

കേരളത്തിലേത് ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നടന്‍ ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ യശസ് ഉയര്‍ത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന വഴി കേരളാ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ Read More …

നഴ്‌സുമാരുടെ സമരം: എസ്മ പരിഹാരമല്ലെന്ന് സുധീരന്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ലെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. എസ്മ പോലുള്ള കടുത്തതും ഏകപക്ഷീയവുമായ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വിഷയമുന്നയിച്ച് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

ദിലീപ് കേസ്: സിബിഐ അന്വേഷണം വേണം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് രംഗത്ത്.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു.കേസില്‍ മറ്റാരും ഇതുവരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പി സി ജോര്‍ജ് എം എല്‍ എയുടെ കത്തിന്റെ പൂര്‍ണരൂപം: എറണാകുളത്ത് സിനിമാനടിയെ തട്ടിക്കൊണ്ടു Read More …

വിദ്യാര്‍ത്ഥി സ്‌കൂള്‍ പരിസരത്ത് കുത്തേറ്റു മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ മക്കാം സി എം സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ്(13) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കാസര്‍കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു Read More …

പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ച്ചത്തെ സമയം അനുവദിച്ച കോടതി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാവിലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയം വേണമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ Read More …

ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ബിഗ്‌ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം. ഷോയില്‍ അശ്ലീലമുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ കമല്‍ഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നു Read More …