കേരളത്തില്‍ നഗരപരിധിയിലെ ബാറുകളും ബവ്‌റിജസ് ഷോപ്പുകളും തുറക്കുന്നു; സുപ്രീം കോടതി അനുമതി തുണയ്ക്കുന്നത് 180 മദ്യശാലകളെ

തിരുവനന്തപുരം: ദേശീയപാതകളിലെ നഗരപ്രദേശം നഗരപാതയാക്കി മാറ്റിയാല്‍ സംസ്ഥാനത്ത് നൂറോളം ബാറുകള്‍ ഉള്‍പ്പെടെ നൂറ്റിയന്‍പതിലേറെ മദ്യശാലകളും ബവ്‌റിജസ് കോര്‍പറേഷന്റേതുള്‍പ്പെടെ മുപ്പതോളം ചില്ലറ മദ്യവില്‍പനശാലകളും തുറക്കാന്‍ വഴിയൊരുങ്ങും. ദേശീയപാതകളുടെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളിലെ ഭാഗമാണ് സിറ്റി റോഡായി പരിഗണിക്കുന്നത്. കേരളത്തില്‍ ആറു കോര്‍പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും സിറ്റി റോഡ് മാനദണ്ഡം വരും. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ Read More …

കെ. സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുക്കണം: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെ.സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം സുധാകരനും നെഹ്‌റു ഗ്രൂപ്പ് അധികൃതരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡീനിന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി Read More …

ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടു

കോഴിക്കോട് : നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.

ബിജെപിയുടെ താമരപ്പൂച്ചെണ്ട് സ്വീകരിച്ച് കെ എം മാണി വേദിയില്‍

കോട്ടയം:  ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണി. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വേദിയിലെത്തിയ അദ്ദേഹത്തെ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം പ്രസംഗത്തിനിടെ Read More …

ആരോഗ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനുവരിയില്‍ ആരഭിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മാര്‍ച്ചിലാണ്. പനികള്‍ ഏതെല്ലാം തരത്തിലുള്ളതാണ്, വൈറസുകള്‍ ഏതെല്ലാമാണ്, ഇവയുടെ സ്വഭാവങ്ങളില്‍ Read More …

ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും, അതുവരേ മറ്റ് രേഖകള്‍ ഹാജരാക്കി ആനുകൂല്യം Read More …

സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഇപ്പോള്‍ ആശങ്കാകരമായ നിലയില്‍ ഇല്ലെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ ഒരു ആശുപത്രികളില്‍ പോലും Read More …

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിന് കീഴടങ്ങി

കോഴിക്കോട്:  കൈവശഭൂമിക്ക് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് തിങ്കളാഴ്ച രാത്രി പേരാമ്ബ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് രണ്ട് ദിവസം മുന്‍പ് ഇയാള്‍ വായനാടുണ്ടെന്ന വിവറാം ലഭിച്ചതിനെതുടര്‍ന്ന് വയനാടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിടിയിലാകുമെന്ന ഉറപ്പായതോടെയാണ് സലീഷ് Read More …