നിര്‍മ്മല സീതാരാമന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

കോട്ടയം: കേരളത്തിലെ റബര്‍ ഉല്‍പാദക മേഖലയില്‍ നിന്നുളള എം.പിമാരുമായി ആലോചിച്ചാണ് റബര്‍ സംബന്ധമായ എല്ലാ നടപടികളും എടുത്തതെന്ന കേന്ദ്ര വാണിജ്യ  വ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ്. കുടുംബങ്ങളില്‍ പട്ടിണി വരെയായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ കേരളത്തിലെ പ്രധാനപ്പെട്ട Read More …

കൊട്ടേഷന്‍ കൊടുത്തത് പ്രമുഖ നടന്‍ തന്നെ: കേസില്‍ പുതിയ വഴിത്തിരിവ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടന്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. നടിയുടെ നഗ്‌നഫോട്ടോയെടുക്കാന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്കറിയാമെന്ന് ക്വട്ടേഷന്‍ നല്‍കിയ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു.   കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് അക്രമം Read More …

കേരളത്തിലെ 86 വ്യാജ കമ്പനികള്‍ കേന്ദ്രം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങള്‍ക്കും കടലാസു കമ്ബനികള്‍ക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്ബനികള്‍ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി കേന്ദ്രം വിജ്ഞാപനവും ഇറക്കി.സംസ്ഥാനത്തുള്ള 5479 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് രണ്ടു മാസം മുന്നേ നല്‍കിയിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും രജിസ്റ്റര്‍ ചെയ്ത 50 കമ്പനികള്‍ കൂടി പൂട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പവാറിനും ചാഞ്ചാട്ടം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും രംഗത്ത്. എന്‍സിപി കൂടി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ ബിജെപിക്കെതിരേ പ്രതിപക്ഷത്ത് രൂപംകൊണ്ട പൊതു സ്ഥാനാര്‍ഥി എന്ന ധാരണ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ബിജെപിക്കെതിരേ നിലപാടെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് പവാറിന്റെ ചാഞ്ചാട്ടമെന്നതാണ് ശ്രദ്ധേയം. Read More …

സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം

കൊച്ചി: സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നഷേധിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍  എം എസ് എഫ്   (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ )ഹൈക്കോടതിയില്‍ ഹര്‍ജി Read More …

കടം എഴുതിത്തള്ളുകയല്ല; കര്‍ഷകരെ സംരക്ഷിക്കുകയാണ് വേണ്ടത്

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്‍കുകയല്ല ശാശ്വത പരിഹാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ Read More …

ഗുണനിലവാരമില്ലാത്ത പതഞ്ജലിയോട് ഇപ്പോഴും പ്രിയം മോദിക്കു മാത്രം

കാഠ്മണ്ഡു: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായാണ് Read More …

ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി

കണ്ണൂര്‍: ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. പേഴ്‌സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്. ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലീസിനെ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി ആരോപിച്ചു.