ഗംഗേശാനന്ദ കേസിലെ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേരന്ദിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്. അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നത്. Read More …

ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ ജേക്കബ് തോമസ് രംഗത്ത്

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പൊലീസ് നടപടി ശരിയായില്ലന്നും, പൊലീസ് ജനങ്ങളെ സഹോദരങ്ങളായി കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ പുതുവൈപ്പിലെ സംഘര്‍ഷത്തില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദഭീഷണിയുണ്ടായിരുന്നു, Read More …

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് , എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ്, ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ , സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് പെന്‍ഷനേഴ് സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 22നു രാജ്യവ്യാപകമായി 39 ലക്ഷത്തോളം വരുന്ന Read More …

പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മണിയുടെ നിലപാട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴലഭിച്ചിരുന്നില്ല. ഇതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ശക്തമായി തുടങ്ങിയ ഇടവപ്പാതി പെട്ടെന്നാണ് ദുര്‍ബലമായത് . അതേസമയം മഴ കുറഞ്ഞാലും ഈ വര്‍ഷം പവര്‍ കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി Read More …

പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമാണെന്നും പേടിക്കേണ്ട അവസ്ഥയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് നല്‍കുന്ന തുക ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാര്‍ഡുതല ശുചീകരണത്തിന് ദേശീയ ആരോഗ്യ മിഷന്‍ നല്‍കുന്ന തുക ചിലവഴിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരം Read More …

ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി

സൗദി: സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സൗദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി രാജാവ് വിജ്ഞാപനം ഇറക്കി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ Read More …

കര്‍ണന് ജാമ്യമില്ല

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

യോഗയെ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമം

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ഭാഗമായി ചിലര്‍ യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. Read More …