സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 21,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സന്ദര്‍ശനം എന്നായിരിക്കുമെന്നത് തീരുമാനിച്ചിട്ടില്ല. ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് മോദി, ട്രംപിന്റെ മകള്‍ ഇവാന്‍കയെയും ഇന്ത്യയിലേക്ക് Read More …

ചെമ്പനോട കര്‍ഷക ആത്മഹത്യ: മകളുടെ പഠനചെലവ് വഹിക്കുമെന്ന് മാണി

തിരുവനന്തപുരം: ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയി തോമസിന്റെ ഇളയ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് കേരളാ കോണ്‍ഗ്രസ് (എം) വഹിക്കുമെന്ന് ചെയര്‍മാന്‍ കെ.എം. മാണി. അവര്‍ക്ക് അനുയോജ്യമായ ഒരു ജോലി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസിന്റെ മകള്‍ പഠനം നിര്‍ത്തുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തും

സംസ്ഥാനത്തിന് ഭീഷണിയായി വളരുന്ന മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളെപോലും കാരിയര്‍മാരാക്കി തലമുറയെ നശിപ്പിക്കുന്ന ഈ സംഘങ്ങള്‍ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ഈ വന്‍വിപത്ത് തടയാന്‍ സര്‍ക്കാരിനൊപ്പം കക്ഷിഭേദമെന്യേ എല്ലാ സംഘടനകളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ലഹരി വിമുക്ത ക്യാമ്ബയിനായ ‘വിമുക്തി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല നല്ല Read More …

മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും നിലകൊളളുക: തങ്ങള്‍

മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.   മനുഷ്യത്വത്തിനു വിലകല്‍പിക്കാത്ത     ഒരു രാഷ്ട്രീയക്രമം ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരികയാണ്. വര്‍ഗീയതയും ഭീകരതയും ഉന്മൂലനം Read More …

സംഘപരിവാരിനെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം

കോഴിക്കോട്: പൊതുശത്രവായി മാറിക്കഴിഞ്ഞ സംഘപരിവാരിനെ നേരിയാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് കെ സുധാകരന്‍. മുന്‍ മന്ത്രി അഡ്വ. എ. സുജനപാലിന്റെ ആറാം ചരമദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടത്തില്‍ രാജ്യത്തെ ഒരു സി.പി.എം ഓഫിസ് പോലും ആക്രമിക്കാന്‍ സംഘ്പരിവാറിനോ മറ്റു സംഘടനകള്‍ക്കോ ധൈര്യമില്ലായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ആരാണ് Read More …

താങ്ങുവില: നിയമനിര്‍മ്മാണം വേണം കെ എം മാണി

കോട്ടയം: ഉത് പാദന ചിലവിനേക്കാള്‍ 50% എങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക് എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.   കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിക്കുക, Read More …

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടങ്ങി

ന്യൂഡല്‍ഹി: ത്രിരാജ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. അമേരിക്കന്‍, പോര്‍ച്ചുഗല്‍, നെതര്‍ലെന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗലിലാണ് ഇന്ന് അദ്ദേഹം എത്തുക. തുടര്‍ന്ന് രണ്ട ദിവസങ്ങള്‍ അദ്ദേഹം യുഎസിലുണ്ടാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് തന്റെ യുഎസ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ട്വിറ്റില്‍ കുറിച്ചു. മറ്റന്നാളാണ് അമേരിക്കന്‍ പ്രസിഡന്റുമായി Read More …