സിപിഎമ്മില്‍ പ്രതിഷേധം, ഇനിയും സഹിക്കേണ്ടതില്ലന്ന്

തിരുവനന്തപുരം: ലോ അക്കാദമി സമരം, യൂണിവേഴ്‌സിറ്റി കോളേജ് സംഭവം തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്ന സിപിഐ വൈപ്പിന്‍ സമരത്തില്‍ ഇടപെട്ടതും ‘സങ്കുചിത’ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് സിപിഎം. സമരക്കാര്‍ക്കെതിരായി ഞായറാഴ്ച നടന്ന പൊലീസ് നടപടി ഇത്രതോളം വേണ്ടിയിരുന്നില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്‌ബോഴും ഡി.സി.പി യതീഷ് ചന്ദ്രയെ ടാര്‍ഗറ്റ് ചെയ്ത് പൊലീസിനെയും Read More …

നടിയെ ആക്രമിച്ച സംഭവം: അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിന്‍സിന്റെ മൊഴി രേഖപ്പെടുത്താന്‍ ഏറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.   നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പെരുമ്ബാവൂര്‍ സ്വേദേശി സുനില്‍ കുമാര്‍ Read More …

അന്താരാഷ്ട്ര യോഗാ ദിനം ദേശീയതല ഉദ്ഘാടനം മോദി നിര്‍വ്വഹിച്ചു

ലഖ്‌നൗ: ലഖ്‌നൗവിലെ രാംഭായ് അംബേദ്കര്‍ മൈതാനത്ത് അമ്ബതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി യോഗാദിന പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗാ ദിനാചരണ ചടങ്ങുകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു Read More …

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ബാരമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു.   ചൊവാഴ്ച രാത്രി ഭീകരര്‍ ട്രാലിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

പൊലീസിനെ ന്യായീകരിച്ച് ഡിജിപി

കൊച്ചി: പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് Read More …

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊച്ചിയില്‍

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നേതൃത്വം നല്‍കുക. ജൂണ്‍ 21 ബുധനാഴ്ച്ച കൊച്ചിയില്‍ രാവിലെ 6.30ന് പരിപാടികള്‍ ആരംഭിക്കും. ഏഴിന് ദേശീയ Read More …

ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല; പെണ്‍കുട്ടിക്ക് നുണപരിശോധന

തിരുവനന്തപുരം: ലിംഗംഛേദിച്ച കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്ന് ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം Read More …

പുതുവൈപ്പ് അതിക്രമം; ഡിസിപിയെ ഡിജിപി വിളിച്ചു വരുത്തി

എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചു വരുത്തി. ഡിസിപിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് നടപടി. പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ അറിയിച്ചിരുന്നു. Read More …